നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷ; പഴയ കേരള കോൺഗ്രസുകാരെ സംഘടിപ്പിക്കുന്നെന്ന വാർത്ത തള്ളി

  രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷ; പഴയ കേരള കോൺഗ്രസുകാരെ സംഘടിപ്പിക്കുന്നെന്ന വാർത്ത തള്ളി

  വിവാദമായത് കേരള കോൺഗ്രസുകാരെ സ്വാഗതം ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട സന്ദേശം

  ഉഷ മോഹൻദാസ്, ബാലകൃഷ്ണപിള്ള

  ഉഷ മോഹൻദാസ്, ബാലകൃഷ്ണപിള്ള

  • Share this:
  തിരുവനന്തപുരം: അതൃപ്‌തരായ കേരള കോൺഗ്രസുകാരെ സംഘടിപ്പിച്ച് പുതിയ രാഷ്ട്രീയ നീക്കം നടത്തുകയാണെന്ന വാർത്ത നിഷേധിച്ച് ആർ. ബാലകൃഷ്ണ പിള്ളയുടെ മകൾ ഉഷ മോഹൻദാസ്.

  താനിപ്പോൾ ഇത്തരമൊരു നീക്കം നടത്തുന്നില്ല. ഭാവിയിൽ അത്തരം സാധ്യത തള്ളിക്കളയാനുമാവില്ല എന്നും ഉഷ മോഹൻദാസ് ന്യൂസ് 18നോട് പ്രതികരിച്ചു. "അച്ഛൻ ആർ. ബാലകൃഷ്ണപിള്ളക്ക് ഒപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചവരെല്ലാം നിരാശരാണ്. അച്ഛൻ രൂപീകരിച്ച കേരള കോൺഗ്രസ് (ബി) എന്ന പാർട്ടിയുടെ ശക്തി ക്ഷയിച്ചു. പഴയ കേരള കോൺഗ്രസ്സുകാരുടെ ഒത്തുചേരലിന് ഇനിയും പ്രസക്തിയുണ്ട്." ഭാവിയിൽ ഇത്തരം ഒരു രാഷ്ട്രീയ സാധ്യത തള്ളാനാവില്ല എന്നും ഉഷ മോഹൻദാസ് പറഞ്ഞു.

  വാർത്തയായത് വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം

  കേരള കോൺഗ്രസ് നേതാക്കളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഉഷ മോഹൻദാസ് ഇട്ട സന്ദേശമാണ് വിവാദമായത്.  "രാഷ്ട്രീയ രംഗത്തേക്ക് താൻ കടന്നു വന്നിട്ടില്ലെങ്കിലും ചെറുപ്പം മുതൽ കേരള കോൺഗ്രസ് രാഷ്ട്രീയം കണ്ടും അനുഭവിച്ചും ആണ് വളർന്നത്. കേരള കോൺഗ്രസുകാരുടെ ഐക്യമെന്നത് അച്ഛൻറെ സ്വപ്നമായിരുന്നു. ഈ ആശയത്തിന് ഇനിയും പ്രസക്തിയുണ്ട്," എന്നായിരുന്നു ഉഷ മോഹൻദാസ് ഓൾഡ് കേരള കോൺഗ്രസ് ഗ്രൂപ്പ് എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ച സന്ദേശം.

  ഉഷ മോഹൻദാസ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നുവെന്ന് കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ തന്നെ വാർത്ത പരന്നു. പഴയ കേരള കോൺഗ്രസുകാരെ സംഘടിപ്പിച്ച് കെ.ബി. ഗണേഷ് കുമാറിനെതിരെ രംഗത്ത് വരാനാണ് നീക്കമെന്നും ആയിരുന്നു അഭ്യൂഹം. എന്നാൽ ഉഷ മോഹൻദാസ് ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചു.

  ആർ. ബാലകൃഷ്ണപിള്ളയുടെ മരണശേഷം സ്വത്ത് പങ്കുവെക്കാതെ ഗണേഷ് കുമാർ കൈപ്പിടിയിലാക്കി എന്ന് പരാതി ഉന്നയിച്ച ആളാണ് ഉഷ മോഹൻദാസ്. സ്വത്ത് തർക്കപരാതി പിന്നീട് മുഖ്യമന്ത്രിക്കും ഇടത് നേതൃത്വത്തിനും മുന്നിൽ എത്തി. ഈ തർക്കംമൂലമാണ് ഗണേഷ് കുമാറിന് ഇത്തവണ മന്ത്രി സ്ഥാനം കിട്ടാതെ പോയത് എന്നും അഭ്യൂഹമുണ്ട്. മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറിയും ശമ്പള പരിഷ്കരണ കമ്മീഷൻ അധ്യക്ഷനുമായിരുന്ന മോഹൻദാസ് ഐഎഎസിന്റെ  ഭാര്യയാണ് ഉഷ മോഹൻദാസ്.

  Summary: Usha Mohandas, daughter of R. Balakrishna Pillai, rubbishes rumours of her entry into active politics
  Published by:user_57
  First published:
  )}