ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ കുറ്റകരം; പക്ഷെ ബ്ലൂടൂത്തിൽ സംസാരിക്കാം

മോട്ടോർ  വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഡ്രൈവിംഗിനിടെ 'കൈകളില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ ഉപകരണങ്ങൾ' (ഹാന്‍ഡ്‌ഹെല്‍ഡ് കമ്യൂണിക്കേഷന്‍ ഡിവൈസസ്) ഉപയോഗിക്കുന്നതാണ് കുറ്റകരം.

news18-malayalam
Updated: September 1, 2019, 3:00 PM IST
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ കുറ്റകരം; പക്ഷെ ബ്ലൂടൂത്തിൽ സംസാരിക്കാം
മോട്ടോർ  വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഡ്രൈവിംഗിനിടെ 'കൈകളില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ ഉപകരണങ്ങൾ' (ഹാന്‍ഡ്‌ഹെല്‍ഡ് കമ്യൂണിക്കേഷന്‍ ഡിവൈസസ്) ഉപയോഗിക്കുന്നതാണ് കുറ്റകരം.
  • Share this:
തിരുവനന്തപുരം: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നത് നിയമ വിരുദ്ധമാകില്ല. മോട്ടോർ  വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഡ്രൈവിംഗിനിടെ 'കൈകളില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ ഉപകരണങ്ങൾ' (ഹാന്‍ഡ്‌ഹെല്‍ഡ് കമ്യൂണിക്കേഷന്‍ ഡിവൈസസ്) ഉപയോഗിക്കുന്നതാണ് കുറ്റകരം. മോട്ടോർ വാഹന നിയമത്തിലെ 184 - സി  ഉപവകുപ്പിലാണ് ഈ ഭേഗദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്.  ഈ സാഹചര്യത്തിൽ ഹാൻഡ്സ് ഫ്രീ ആയ ബ്ലൂടൂത്ത് വഴി സംസാരിക്കുന്നത് നിയമലംഘനമാകില്ല.

അതേസമയം  ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് പോലെ തന്നെ ബ്ലൂടൂത്ത് ഉപയോഗിക്കുന്നതും കുറ്റകരമെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ   ജൂൺ 29-ന് കേരള പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ പുതിയ നിയമ ഭേദഗതി നിലവിൽ വന്നതോടെ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാകുമെന്ന സൂചനയാണ് നിയമവിദഗ്ധർ നൽകുന്നത്.

Also Read ബ്ലൂടൂത്ത് ഉപയോഗിക്കുന്നതും കുറ്റകരമെന്ന് പൊലീസ്

First published: September 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading