നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട അരുത് ! ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട ചൂടുന്നത് ശിക്ഷാർഹം; ഗതാഗത കമ്മീഷണർ ഉത്തരവ്

  കുട അരുത് ! ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട ചൂടുന്നത് ശിക്ഷാർഹം; ഗതാഗത കമ്മീഷണർ ഉത്തരവ്

  സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

  Youtube Video
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ല. ഗതാഗത കമ്മീഷണര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

   മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതേസമയം ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തവില്‍ പിഴയെക്കുറിച്ചുള്ള വ്യക്തത വരുത്തിയിട്ടില്ല.

   മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോകുന്നതും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും യാത്രക്കാര്‍ക്ക് മരണംവരെ സംഭവിക്കുന്നതുമായ അപകടങ്ങള്‍ വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്താണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

   ബെവ്കോ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ബാറുകൾക്ക് മാറ്റമില്ല

   സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന് കീഴിലുള്ള മദ്യ വിൽപന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റംവരുത്തി. വെള്ളിയാഴ്ച മുതലാണ് സമയക്രമത്തില്‍ മാറ്റം. വെള്ളിയാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി 9 വരെ ബെവ്കോ മദ്യ വിൽപന ശാലകൾ പ്രവർത്തിക്കും. കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സമയമാറ്റം എന്ന് ബെവ്കോ അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

   മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബെവ്കോ പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചിരുന്നു. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് ചെയ്യാവുന്ന പുതിയ സംവിധാനം സെപ്തംബര്‍ 17 മുതൽ പരീക്ഷണാടിസ്ഥാനത്തില്‍ ബെവ്കോ നടപ്പാക്കി വരികയാണ്.

   തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി മൂന്ന് ഔട്ട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

   ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.മ ദ്യം തെരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ് എം എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വിൽപനശാലയിലെത്തി എസ് എം എസ് കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കാനാണ് ബെവ്കോ തയാറെടുക്കുന്നത്.
   Published by:Rajesh V
   First published:
   )}