• HOME
  • »
  • NEWS
  • »
  • kerala
  • »
  • USTAD WAS FOUND DEAD UNDER MYSTERIOUS CIRCUMSTANCES IN A HOUSE NEAR THE MOSQUE

ഉസ്താദിനെ പള്ളിക്കടുത്ത വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് മരണ വിവരം അറിഞ്ഞത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പത്തനംതിട്ട: ജമാഅത്ത് പള്ളി ഉസ്താദിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീതത്തോട് കൊച്ചാണ്ടി ജമാഅത്ത് പള്ളിയിലെ ഉസ്‍താദ് പത്തനാപുരം കൂടൽ പുന്നമൂട് സിയാനാ മൻസിലിൽ സിദ്ദിഖിനെ(47) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം അകലെ ആങ്ങമൂഴി മൂഴിയാർ റോഡിൽ കൊച്ചാണ്ടി കവലയ്ക്ക് സമീപം താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് സിദ്ദിഖിനെ പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ത്രീ തനിച്ചു താമസിക്കുന്ന വീട്ടിൽ സിദ്ദിഖ് രാത്രിയോടെ പൂജയ്ക്കും പ്രാർഥനയ്ക്ക് എത്തിയതാണെന്നാണ് പ്രാഥമിക വിവരം.

    തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് മരണ വിവരം അറിഞ്ഞത്. സ്ത്രീയുടെ വീട്ടിലെ വസ്തു സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാർഥനയ്ക്കിടെ ഉസ്താദ് കുഴഞ്ഞുവീണതായാണ് അവർ പറയുന്നത്. തുടർന്ന് ആങ്ങമൂഴിയിലെ ആശുപത്രിയിൽ പോകാനായി അടുത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവറെ സ്ത്രീ വിവരം അറിയിച്ചു. അയാൾ എത്തിയപ്പോൾ ഉസ്‍താദ് മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ഇരുവരും ചേർന്ന് വിവരം മൂഴിയാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. മൂഴിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തണ്ണിത്തോട് എസ ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. വീട്ടിൽ പൂജയ്ക്കുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

    മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. റജീലയാണ് സിദ്ദിഖിന്‍റെ ഭാര്യ. സിയാന, സഫൽ എന്നിവർ മക്കളാണ്.​

    മത്സ്യബന്ധനത്തിനായി വല ഇറക്കുന്നതിനിടെ തൊഴിലാളി കടലില്‍ വീണ് മുങ്ങിമരിച്ചു

    പൊവന്തില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലില്‍ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് അര ശര്‍ക്കടവില്‍ സില്‍വസ്റ്റര്‍ എന്ന സലീക്ക്(48) ആണ് മുങ്ങിമരിച്ചത്. നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് ഏറെ നേരം കടലില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് നര്‍ബോന തീരത്ത് നിന്ന് മൃദേഹം കണ്ടെത്തിയത്.

    ഞായറാഴ്ച രാവിലെ നര്‍ബോന ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തില്‍ വല ഇറക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു സലീക്ക്.
    ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി

    ദിവസവേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) ആണ് ആത്മഹത്യ ചെയ്തത്.

    കഴിഞ്ഞ 18 നാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 21ന് മരിച്ചു.

    ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ പത്ത് വര്‍ഷമായി താത്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ വാട്ടര്‍ അതോറിറ്റിയില്‍ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ജോലിയില്‍ നിന്ന് മാറ്റുകയായിരുന്നു.

    ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതില്‍ കടുത്ത വിഷമത്തിലായിരുന്നു സിന്ധുവെന്ന് സമീപവാസികള്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ സുരേന്ദ്രന് മറ്റൊരു ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. കറുകപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരയണന്‍, യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.
    Published by:Anuraj GR
    First published:
    )}