ഒരു കൊലപാതകം; ഒരു വീടു തന്നെ പൂട്ടിക്കെട്ടി; ആളില്ലാഭവനമായി സൂരജിന്റെ വീട്
ഒരു കൊലപാതകം; ഒരു വീടു തന്നെ പൂട്ടിക്കെട്ടി; ആളില്ലാഭവനമായി സൂരജിന്റെ വീട്
പാമ്പിനെക്കൊണ്ട് കടിപ്പിച്ച നിഷ്ഠൂരകൃത്യം ആദ്യം നടന്നത് സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു. അണലി പാമ്പിനെ ഉപയോഗിച്ച് ആദ്യം ഉത്രയെ കടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തു.
കൊല്ലം: പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊന്ന കേസിൽ ആളില്ലാ ഭവനമായി കൊടും കുറ്റവാളി സൂരജിന്റെ വീട്. സൂരജിന്റെ മാതാപിതിക്കളും സഹോദരിയുമടക്കം വിവിധ വകുപ്പുകൾ ചുമത്തപ്പെട്ട് ജയിലിലായതോടെയാണ് വീട് അടച്ചു പൂട്ടപ്പെട്ടത്.
ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒടുവിൽ അറസ്റ്റിലായ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ റിമാൻഡിലാണ്. ഇതേ വകുപ്പുകൾ ചുമത്തപ്പെട്ട് അച്ഛൻ സുരേന്ദ്രൻ നേരത്തെ തന്നെ ജയിലിലായി.
കൊലക്കുറ്റത്തിന് സൂരജും റിമാൻഡിൽ തുടരുന്നു. സൂരജിനെതിരെയുള്ള കുറ്റപത്രം ഇതിനകം അന്വേഷണസംഘം സമർപ്പിച്ചു. മറ്റുള്ളവർക്ക് എതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കി മറ്റൊരു കുറ്റപത്രം കൂടി സമർപ്പിക്കും.
പാമ്പിനെക്കൊണ്ട് കടിപ്പിച്ച നിഷ്ഠൂരകൃത്യം ആദ്യം നടന്നത് സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു. അണലി പാമ്പിനെ ഉപയോഗിച്ച് ആദ്യം ഉത്രയെ കടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തു.
പിന്നീട് ഉത്രയുടെ സ്വർണം കുഴിച്ചിട്ടതും സൂരജിന്റെ വീട്ടുവളപ്പിൽ. സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതും യൂട്യൂബിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടതും ഇതേ വീട്ടിൽ വച്ചായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.