Uthra Murder | പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിച്ചു; പാമ്പിന്‍റെ ഡിഎൻഎ പരിശോധന ഫലം സൂരജിനെതിരെ
Uthra Murder | പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിച്ചു; പാമ്പിന്‍റെ ഡിഎൻഎ പരിശോധന ഫലം സൂരജിനെതിരെ
മൂർഖന്‍ പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് പാമ്പിന്‍റെ ഡിഎൻഎ പരിശോധന ഫലവും.
കൊല്ലം: ഉത്ര കൊലപാതക കേസിൽ ഭർത്താവായ സൂരജിനെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച പാമ്പിന്‍റെ ഡിഎൻഎ പരിശോധനഫലമാണ് സൂരജിനെതിരെ പുതിയ തെളിവായിരിക്കുന്നത്. മൂർഖന്‍ പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് പാമ്പിന്‍റെ ഡിഎൻഎ പരിശോധന ഫലവും. കൊത്തിയപ്പോഴുണ്ടായ മുറിവുകളിലല്ലാതെ ഉത്രയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്‍റെ ഡിഎൻഎ സാന്നിധ്യമില്ലെന്നാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
ഉത്രയുടെ ഭര്‍ത്താവായ സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് വന്ന് യുവതിയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യ തവണ അണലിയുടെ കടിയേറ്റതിലും ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് രണ്ടാമത് കിടപ്പു മുറിയിൽ പാമ്പിനെയെത്തിച്ചത്. ഭാര്യയെ പഴച്ചാറിൽ ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷം പ്ലാസ്റ്റിക് ടിന്നിൽ കരുതിയ മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിക്കുകയായിരുന്നു. ഇടതു കൈത്തണ്ടയിൽ രണ്ട് തവണയാണ് പാമ്പ് കൊത്തിയത്.
കൊത്തിച്ച ശേഷം പാമ്പിനെ വീണ്ടും ടിന്നിലാക്കാനുള്ള ശ്രമം പാളിയതോടെ അതിനെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് തല്ലിക്കൊന്ന് കുഴിച്ചിടുകയായിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.