കൊല്ലം: പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഭർത്താവായ സൂരജിന്റെ ബന്ധുവീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. സൂരജിന്റെ നാടായ അടൂർ തന്നെയുള്ള ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിനെ വൈകാതെ തന്നെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതക സംഭവത്തിൽ, കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ യുവതിയുടെ വീട്ടുകാർക്ക് വിട്ടു നൽകണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനിടെ കേസിൽ പ്രതിയായ ഭർത്താവ് സൂരജിന്റെ വീട്ടുകാർ കുഞ്ഞിനെ മാറ്റുകയായിരുന്നു. You may also like:സുരക്ഷയിൽ ആശങ്ക: കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് നിർത്തിവച്ച് WHO [NEWS]പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]കുഞ്ഞിനെ ഏറ്റുവാങ്ങാൻ ഉത്രയുടെ അച്ഛനും ബന്ധുക്കളും എത്തിയിരുന്നുവെങ്കിലും ഇവർ നൽകാൻ തയ്യാറായതുമില്ല. ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുകയും ചെയ്തു. സൂരജിന്റെ അമ്മ കുഞ്ഞിനെ എറണാകുളത്ത് കൊണ്ടുപോയെന്നും ഉടൻ തിരികെയെത്തിക്കുമെന്നുമായിരുന്നു ഇതിന് മറുപടി ലഭിച്ചത്. എന്നാൽ ഈ വാക്ക് വിശ്വസിക്കാൻ തയ്യാറാകാതെ പൊലീസ് രാത്രി വൈകിയും തിരച്ചിൽ തുടർന്നു. ഒടുവിൽ സമ്മർദ്ദം സഹിക്കവയ്യാതെ കുഞ്ഞ് ബന്ധുവീട്ടിലുണ്ടെന്ന് സൂരജിന്റെ അച്ഛൻ സമ്മതിക്കുകയായിരുന്നു. ഇവിടെയെത്തി കുഞ്ഞിനെ ഏറ്റെടുത്ത പൊലീസ് അധികം വൈകാതെ തന്നെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.