• HOME
 • »
 • NEWS
 • »
 • kerala
 • »
 • വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇമ്രാൻ യാത്രയായി; സഹായമായി ലഭിച്ച 16 കോടിയോളം രൂപ എന്തു ചെയ്യണമെന്ന് സമിതി തീരുമാനിക്കും

വേദനകളില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇമ്രാൻ യാത്രയായി; സഹായമായി ലഭിച്ച 16 കോടിയോളം രൂപ എന്തു ചെയ്യണമെന്ന് സമിതി തീരുമാനിക്കും

മങ്കട വലമ്പൂർ സ്വദേശി ആരിഫിൻെറ മകൻ ആയിരുന്നു ആറു മാസം പ്രായമുള്ള ഇമ്രാൻ. സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിൽ ആയിരുന്നു.

ഇമ്രാൻ

ഇമ്രാൻ

 • Share this:
  മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാൻ വിടചൊല്ലി. സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിൽ ആയിരുന്ന മങ്കട വലമ്പൂരിലെ ഇമ്രാൻ മരിച്ചു. 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. വലിയ പെരുന്നാൾ ദിനം ആരിഫിനും കുടുംബത്തിനും മാത്രമല്ല നാടിനൊന്നാകെ വലിയ വേദന നൽകുന്ന ദിവസമായി.

  പ്രാർത്ഥനകളും പ്രവർത്തനങ്ങളും ഫലപ്രാപ്തിയിൽ എത്തുന്നത് കാണാൻ കുഞ്ഞു ഇമ്രാൻ ഇനിയില്ല. ചൊവ്വാഴ്ച രാത്രി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ആ ഹൃദയം നിശ്ചലമായി. കഴിഞ്ഞ നാല് മാസമായി ഇവിടെ വെൻ്റിലേറ്ററിൽ  ആയിരുന്നു ഇമ്രാൻ. ഖബറടക്കം പുലർച്ചെ വലമ്പൂരിൽ  നടന്നു. 18 കോടി രൂപ ആയിരുന്നു സ്പൈനൽ മസ്കുലർ അട്രോഫി രോഗത്തിൻ്റെ മരുന്നിന് വേണ്ടിയിരുന്നത്. നാട് മുഴുവൻ ഇമ്രാനായി ഒന്നിച്ചതോടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതിനോടകം  16 കോടിയോളം രൂപ സമാഹരിക്കാൻ സാധിച്ചു. പക്ഷേ മരുന്ന് എത്തിക്കും മുൻപേ ഇമ്രാൻ ഓർമയായി. ഈ പണം ഇനി എന്ത് ചെയ്യണം എന്ന് ചികിത്സ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും എന്ന് എംഎൽഎ മഞ്ഞളാംകുഴി അലി പറഞ്ഞു.

  Also Read- അനന്യ അലക്സിന്റെ മരണം; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും

  " വലിയ പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ എല്ലാം. ഇന്നലെ രാത്രി കൂടി ചികിത്സയെ കുറിച്ച് ചർച്ച ചെയ്തിരുന്നു. മറ്റ് എവിടെ എങ്കിലും ഇമ്രാനെ കൊണ്ട് പോകേണ്ടതുണ്ടെങ്കില്‍  അതിന് തയ്യാർ ആയിരുന്നു. അബുദാബിയിൽ ചികിത്സ നൽകാൻ സൗകര്യം ഉണ്ടോ എന്നും അന്വേഷിച്ചിരുന്നു. അങ്ങനെ എങ്കിൽ വാക്സിന്റെ ഇറക്കുമതി നികുതി അടക്കം കുറക്കാൻ സാധിക്കും. പക്ഷേ ഇന്ന് പുലർച്ചെ ഇമ്രാൻ പോയി... ഏറെ സങ്കടം ഉണ്ട്.. ഇത് വരെ 16 കോടിയിൽ അധികം രൂപ ആണ് ലഭിച്ചിട്ടുള്ളത്. ബാക്കി തുക പെരുന്നാൾ കഴിയുമ്പോഴേക്കും സ്വരൂപിക്കാൻ സാധിക്കും എന്ന്  ആയിരുന്നു കണക്ക് കൂട്ടൽ.. ഇനി ഈ സംഖ്യ എന്ത് ചെയ്യണം എന്നത് ചികിത്സ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും "- എംഎൽഎ പറഞ്ഞു.

  ഇത് വരെ ഇമ്രാന്റ ചികിത്സക്ക് വേണ്ടി ചെലവഴിച്ച തുക ഈ ഫണ്ടിൽ നിന്നും എടുക്കേണ്ട എന്ന് ആണ് കുഞ്ഞിൻ്റെ അച്ഛൻ ആരിഫ് അഭിപ്രായപ്പെടുന്നത് എന്ന് എംഎൽഎ വ്യക്തമാക്കി.
  " ആരിഫ് പറഞ്ഞത് ഈ തുക വാക്സിൻ ലഭ്യമാക്കാൻ വേണ്ടി സ്വരൂപിച്ചതാണ്. അത് കൊണ്ട് തന്നെ ഇത് വരെ ഉള്ള ചെലവ് ഈ ഫണ്ടിൽ നിന്നും എടുക്കേണ്ട... എന്നാൽ ചികിത്സ സഹായ സമിതി ആലോചിച്ച് തീരുമാനിക്കും എല്ലാ കാര്യങ്ങളും.."- എംഎൽഎ കൂട്ടിച്ചേർത്തു.

  Also Read- പതിനെട്ട് കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാൻ യാത്രയായി

  ആരിഫിൻ്റെ മൂന്നാമത്തെ കുഞ്ഞായിരുന്നു ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് പ്രസവിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു ആരിഫ്. മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനാവാതെ വന്നപ്പോൾ സഹായം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
  Published by:Rajesh V
  First published: