നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉത്പല്‍ ബറുവ കണ്ണൂര്‍ എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍

  ഉത്പല്‍ ബറുവ കണ്ണൂര്‍ എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍

  • Last Updated :
  • Share this:
   കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേഷന്‍സ് ഓഫിസറായി ഉത്പല്‍ ബറുവ ചുമതലയേറ്റു. എയര്‍പോര്‍ട്ട് ഒപ്പേറഷന്‍സ് മേഖലയില്‍ 25 വര്‍ഷത്തിലധികം പ്രവൃത്തി പരിചയം ഉള്ള ബറുവയ്ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നേരിട്ടുള്ള നിയമനം ലഭിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി, ജിഎംആര്‍ ഗ്രുപ് എന്നി സ്ഥാപനങ്ങളിലും ആസാം സ്വദേശിയായ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

   എയര്‍പോര്‍ട്ട് അതോറിറ്റിയിലും സിഎന്‍എസ് ഡിപ്പാര്‍ട്‌മെന്റിലും ഏഴ് വര്‍ഷവും ടെര്‍മിനല്‍ ഒപ്പേറഷന്‍സിലുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ളത്. ജിഎംആര്‍ ഗ്രുപ്പിനു വേണ്ടി 11 വര്‍ഷം ഡല്‍ഹി എയര്‍പോട്ടിലും ബറുവ പ്രവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു കൊല്ലമായി ജിഎംആര്‍ ഏവിയേഷന്‍ അക്കാദമിയില്‍ ഓപ്പറേഷന്‍ ഹെഡ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ബറുവ. ജിഎംആര്‍നു വേണ്ടി ഫിലിപ്പീന്‍സിലെ MAKTAN -CEBU എയര്‍പോര്‍ട്ട് ഏറ്റെടുത്തതും ഇദ്ദേഹമായിരുന്നു. ഇതിനു പുറമെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ കോഴ്‌സ് ഇന്‍സ്ട്രുക്ടറും ഡെവലപ്പേറും കോഴ്‌സ് ട്രെയ്നറുമാണ്.

   Also Read: 'വെല്‍ക്കം കണ്ണൂര്‍ എയര്‍പോര്‍ട്ട്'; ആരാണ് ആ ഭാഗ്യവാന്‍

   കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ചീഫ് ഓപ്പറേഷനന്‍സ് ഓഫിസറുടെ ഉത്തരവാദിത്വം ടെര്‍മിനല്‍ ഓപ്പറേഷന്‍സ്, എയര്‍ സൈഡ് ഓപ്പറേഷന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഒപ്പേറഷന്‍സ്, സെക്യൂരിറ്റി ഓപ്പറേഷന്‍സ് എന്നിവയാണ്. മാനേജിങ് ഡയറക്ടര്‍ക്കു താഴെയുള്ള പ്രധാന തസ്തികകളില്‍ ഒന്നാണിത്. ബറുവയുടെ നിയമനത്തിന് മുമ്പ് എസ്സികുട്ടീവ് എന്‍ജിനിയറിങ് ഡയറക്ടര്‍ കെപി ജോസാണ് സിഒഒയുടെ ചുമതലകള്‍ താത്കാലികമായി വഹിച്ചിരുന്നത്.

   Dont Miss:  കണ്ണൂരിൽ നിന്ന് ഇൻഡിഗോ സര്‍വീസ് ജനുവരി 25 മുതൽ

   ആ കാലയളവില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ എന്നായിരുന്നു ഈ തസ്തിക അറിയപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ ഈ തസ്തികയ്കായി നല്‍കിയ പരസ്യത്തില്‍ ചിഫ് ഓപ്പറേറ്റിങ് ഓഫിസര്‍ എന്നാണ് കൊടുത്തിരുന്നത്. എന്നാല്‍ നിയമനത്തിന് മുന്‍പ് ജോലിയുടെ സ്വഭാവം കൃത്യമായി ഉള്‍ക്കൊള്ളും വിധം 'ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍' എന്ന് തന്നെ തസ്തിക പുനര്‍ നിര്‍ണ്ണയിച്ചു. ഈ വിവരം അവസാനവട്ട ഇന്റര്‍വ്യൂവിലേക്കു തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികളെയും ഇന്റര്‍വ്യൂവില്‍ വെച്ച് തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

   First published: