വി ബലറാം: ലീഡറുടെ വിശ്വസ്തൻ; കെ മുരളീധരന് മത്സരിക്കാനായി സ്ഥാനത്യാഗം ചെയ്ത നേതാവ്

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

News18 Malayalam | news18-malayalam
Updated: January 18, 2020, 2:00 PM IST
വി ബലറാം: ലീഡറുടെ വിശ്വസ്തൻ; കെ മുരളീധരന് മത്സരിക്കാനായി സ്ഥാനത്യാഗം ചെയ്ത നേതാവ്
വി ബലറാം
  • Share this:
അന്തരിച്ച മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ബലറാം ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് വി ബലറാം പൊതുരംഗത്തെത്തിയത്. കെഎസ്‍യു, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

രണ്ട് തവണ വടക്കാഞ്ചേരിയിൽ നിന്ന് മത്സരിച്ച് ജയിച്ച ബലറാം എന്നും ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു. സിപിഎമ്മുമായി ചേർന്നുള്ള എ ഗ്രൂപ്പിന്റെ കൂട്ടുകെട്ടിൽ വിയോജിച്ചാണ് അദ്ദേഹം ഐ ഗ്രൂപ്പിൽ എത്തിയത്. ലീഡർ പാർട്ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പോയി. കരുണാകരൻ മടങ്ങിയപ്പോൾ വീണ്ടും കോൺഗ്രസിൽ എത്തി.

മന്ത്രിയായ കെ മുരളീധരന് വടക്കാഞ്ചേരിയിൽ മത്സരിക്കാൻ 2004ൽ എംഎല്‍എ സ്ഥാനം രാജിവച്ചു. പ്രത്യുപകാരമായി കോഴിക്കോട് ലോക്സഭാ സീറ്റ് ലഭിച്ചെങ്കിലും അവിടെ പരാജയപ്പെട്ടു. കുന്നംകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കെപിസിസി സെക്രട്ടറി ഡിസിസി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

Also Read- അലൻ മാവോയിസ്റ്റാക്കിയ ഏതെങ്കിലും ഒരു SFIക്കാരനെ കാണിക്കാമോ ? പി ജയരാജനോട് സബിത മഠത്തിൽ

വടക്കാഞ്ചേരിയിൽ നിന്ന് 1996 ലും 2001 ലും എംഎൽഎ ആയി. കെപിസിസി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്‍റ്, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

വി. ബലറാമിന്റെ മരണത്തോടെ തൃശൂരിലെ മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് കൂടി വിടപറയുകയാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ഡോ. കാഞ്ചനമാല. രണ്ട് മക്കളുണ്ട്. ഭൗതികശരീരം ആശുപത്രിയിൽനിന്ന് ഉച്ചയ്ക്ക് രണ്ടിന് ഡിസിസി ഓഫീസിലേക്കു കൊണ്ടുപോകും. 3.30 വരെ അവിടെ പൊതുദർശനം. തുടർന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിക്കും. യുഎസ്സിലും കോയമ്പത്തൂരുമുള്ള മക്കൾ എത്തിയശേഷമേ സംസ്കാര സമയം തീരുമാനിക്കൂ.

 
First published: January 18, 2020, 2:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading