Politics Online| രാഷ്ട്രീയം ഇനി ഓൺലൈനിലേക്കൊ? തോമസ് ഐസക്കുമായുളള സംവാദവുമായി വി.ഡി. സതീശൻ

Dialogue with VDS| ‘ഡയലോഗ്​ വിത്ത്​ വി.ഡി.എസ്’​എന്ന യൂട്യൂബ്​ ചാനലുമായാണ്​ വി.ഡി സതീശൻ രംഗപ്രവേശം ചെയ്​തിരിക്കുന്നത്​.

News18 Malayalam | news18-malayalam
Updated: June 13, 2020, 3:30 PM IST
Politics Online| രാഷ്ട്രീയം ഇനി ഓൺലൈനിലേക്കൊ? തോമസ് ഐസക്കുമായുളള സംവാദവുമായി വി.ഡി. സതീശൻ
News18 Malayalam
  • Share this:
കൊച്ചി: രാഷ്​ട്രീയനേതാക്കൾ വിവിധ വിഷയങ്ങളിലുള്ള തങ്ങളുടെ നിലപാടുകൾ വെളിപ്പെടുത്തുന്നത് ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ ഒക്കെയാണ്. പ്രതികരണം നടത്താനും ആശയപ്രചാരണത്തിനുമെല്ലാം നേതാക്കൾ സോഷ്യൽ മീഡിയയെ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ ഇതാ പറവൂർ എംഎൽഎ വി.ഡി. സതീശൻ ഫേസ്ബുക്കും ട്വിറ്ററും കടന്ന് പുതിയ വഴി വെട്ടിത്തുറക്കുകയാണ്. ‘ഡയലോഗ്​ വിത്ത്​ വി.ഡി.എസ്’​എന്ന യൂട്യൂബ്​ ചാനലുമായാണ്​ വി.ഡി സതീശൻ രംഗപ്രവേശം ചെയ്​തിരിക്കുന്നത്​.

ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയാണ് ചാനലിൽ ആദ്യമായി അപ്​ലോഡ്​ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും രാഷ്​ട്രീയ സാമ്പത്തിക പ്രതിസന്ധികളും പരിഹാരങ്ങളും ഇരുവരും ചർച്ചചെയ്യുന്നതാണ് വീഡിയോയിൽ. നേരത്തെ ഇരുനേതാക്കളും പലപ്പോളും സംവാദങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആ സംവാദത്തിന്റെ തീതിയിലല്ല ഇപ്പോഴത്തെ സംഭാഷണം. ആശങ്കകള്‍ പങ്കുവെക്കുകയും പുതുവഴികളെ കുറിച്ചുള്ള അന്വേഷണവും ഇരുവരും പരസ്പരം ചർച്ച ചെയ്യുന്നു.

''സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും എഴുത്തുകാരനുമായ തോമസ്​ ഐസക്കും ഞാനും നിയമസഭക്കകത്തും പുറത്തും തീ പാറുന്ന സംവാദങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനെപ്പോലെ പ്രഗത്ഭനായ ഒരാൾ അപ്പുറത്തുള്ളതുകൊണ്ടാണ്​ സാമ്പത്തിക ശാസ്ത്രം പഠിക്കാത്ത, ടാക്സസ് നിയമങ്ങൾ ഒന്നുമറിയാത്ത ഞാൻ 19 വർഷം മുൻപ് ആ വിഷയം പഠിച്ചു തുടങ്ങിയത്. ഇരുധ്രുവങ്ങളിൽ നിന്ന്​ പോരാടുമ്പോഴും അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരുന്ന ബഹുമാനവും മതിപ്പുമാണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചത്'' -വി.ഡി. സതീശൻ നയം വ്യക്തമാക്കി.

TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]Man Missing| 50 പവനും 50,000 രൂപയുമായി മോഹനൻ എവിടെ? ഒരു ലക്ഷം രൂപ പാരിതോഷികവുമായി ബന്ധുക്കൾ. [NEWS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]

ഈ ചർച്ചയിൽ രാജ്യത്തെ കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും ഞങ്ങൾ എത്തി​ച്ചേരുന്ന ചില പ്രതീക്ഷകളും നിഗമനങ്ങളും കോവിഡാനന്തര കേരളത്തിൽ രാഷ്​ട്രീയാതീതമായ ഗുണപരമായ സംവാദത്തിന് തുടക്കം കുറിക്കും എന്ന പ്രതീക്ഷയുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

കേരള രാഷ്ട്രീയത്തിലെ പുതിയ ചുവടുവയ്പ്പിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ വികസനത്തിന് അനുകൂലമായ ചുവടുവയ്പ്പാണിതെന്നും ഇരുവരും തമ്മിലുള്ള സംവാദത്തിന്റെ വീഡിയോക്ക് താഴെ ചിലർ കമന്റിട്ടു. മാന്യവും ഗുണപരവുമായ സംഭാഷണമെന്ന് മറ്റു ചിലർ കുറിച്ചു. ദൂരക്കാഴ്ചയോടെയുള്ള നവ മാധ്യമ വിചാരവേദിക്ക് ആശംസകളുമായും ചിലരെത്തി. ചാനൽ അവതാകർക്ക് വി.ഡി. സതീശൻ മാതൃകയാണെന്നും മറ്റു ചിലരും അഭിപ്രായപ്പെട്ടു.

 

പുതിയ സംരംഭത്തിന് പിന്നിൽ എന്ത്? വി.ഡി. സതീശൻ പറയുന്നു

ലോകം മാറിമറിയുകയാണ്. കോവിഡിന് മുൻപും ശേഷവുമുള്ള ലോകം വളരെ വ്യത്യസ്തമായിരിക്കും. സമസ്ത മേഖലകളിലും മാറ്റം സംഭവിക്കുകയാണ്. ഈ മാറ്റങ്ങളെ എങ്ങനെ നമുക്ക് ഉൾക്കൊള്ളാം കഴിയണം. ഈ ആപത്തിനെ എങ്ങനെ നമുക്ക് അവസരമാക്കി മാറ്റണം. എല്ലാ നിഗമനങ്ങളിലും നമ്മൾ എത്തിച്ചേരുന്നത് കൂടിയാലോചനകൾ വഴിയും സംവാദം വഴിയും ചർച്ചകൾ വഴിയുമാണ്. അതുകൊണ്ട് വ്യത്യസ്തമായ മേഖലകളിലെ ഏറ്റവും പ്രഗത്ഭരായ ആളുകളുമായുള്ള നിരന്തരമായ സംവാദമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാവരുടെയും സഹായവും സഹകരണവും വേണം എന്ന് അഭ്യർത്ഥിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് അറിവുതേടിയുള്ള എന്റെ അന്വേഷണമാണ്.

ധനമന്ത്രി ടി.എം. തോമസ് ഐസക്കുമായി വി.ഡി. സതീശൻ നടത്തിയ സംവാദത്തിന്റെ വീഡിയോFirst published: June 13, 2020, 3:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading