നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Gold Smuggling| സ്വർണം: കേരളത്തിന് നേട്ടമാവുന്ന വലിയ 'സ്വപ്നം' പങ്കുവെച്ച് വി.ഡി. സതീശൻ

  Kerala Gold Smuggling| സ്വർണം: കേരളത്തിന് നേട്ടമാവുന്ന വലിയ 'സ്വപ്നം' പങ്കുവെച്ച് വി.ഡി. സതീശൻ

  കേരളത്തിൽ നിന്ന് ലോട്ടറി മാഫിയയെ കെട്ടുകെട്ടിച്ച് കേരള ലോട്ടറിയുടെ വിറ്റുവരവ് 300 കോടി രൂപയിൽ നിന്ന് 12,000 കോടി രൂപയാക്കി ഉയർത്തിയതുപോലെ കേരളത്തിന് ഗുണകരമാകുന്ന പരിസമാപ്തിയാണ് സ്വർണവിവാദത്തിലും പ്രതീക്ഷിക്കുന്നതെന്ന് സതീശൻ

  വി.ഡി. സതീശൻ

  വി.ഡി. സതീശൻ

  • Share this:
   കൊച്ചി: സ്വർണക്കള്ളക്കടത്ത് വിവാദം കത്തിപ്പടരുമ്പോൾ വ്യത്യസ്തമായ സ്വപ്നം പങ്കുവെച്ച് വി ഡി സതീശൻ എംഎൽഎ. കേരളത്തിൽ നിന്ന് ലോട്ടറി മാഫിയയെ കെട്ടുകെട്ടിച്ച് കേരള ലോട്ടറിയുടെ വിറ്റുവരവ് 300 കോടി രൂപയിൽ നിന്ന് 12,000 കോടി രൂപയാക്കി ഉയർത്തിയതുപോലെ കേരളത്തിന് ഗുണകരമാകുന്ന പരിസമാപ്തിയാണ് സ്വർണവിവാദത്തിലും പ്രതീക്ഷിക്കുന്നതെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

   നേരത്തെ ഇതര സംസ്ഥാന ലോട്ടറി മാഫിയ 20,000 കോടി പ്രതിവർഷംകേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ആ സമയം 300 കോടി രൂപയായിരുന്നു കേരള ലോട്ടറിയുടെ വിറ്റുവരവ്. എന്നാൽ ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ ലോട്ടറി മാഫിയയെ കെട്ടിക്കെട്ടിച്ചപ്പോൾ കേരള ലോട്ടറിയുടെ വിറ്റുവരവ് 12,000 കോടി രൂപയായി വർധിച്ചു. സ്വർണക്കടത്ത് കേസിലും സമാനമായ നികുതി ചോർച്ച അടച്ച് ഖജനാവിലേക്ക് കൂടുതൽ നികുതി വരുമാനം സ്വപ്നം കാണുന്നുവെന്നാണ് സതീശൻ പറയുന്നത്.

   സ്വർണക്കടത്ത് അവസാനിച്ച് നികുതി ചോർച്ചയില്ലാതെയായി സ്വർണത്തിൽ നിന്ന് കേരള ഖജനാവിലേക്ക് 3000 മുതൽ 5000 കോടിരൂപവരെ നികുതിയായി എത്തുന്ന വലിയ സ്വപ്നമാണ് തനിക്കുള്ളതെന്ന് സതീശൻ പറയുന്നു.

   TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]

       സ്വർണകള്ളക്കടത്ത് വിവാദത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുമ്പോൾ പുതിയ സാഹചര്യം കേരളത്തിന് എങ്ങനെ നേട്ടമാക്കാമെന്ന് ചൂണ്ടിക്കാട്ടുന്ന സതീശന്റെ പോസ്റ്റിനെ അനുകൂലിച്ച് ഒട്ടേറെപേർ കമന്റ് ചെയ്തിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}