• HOME
  • »
  • NEWS
  • »
  • kerala
  • »
  • V D Satheesan | പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

V D Satheesan | പ്രതിപക്ഷ നേതാവ് വിഡി സതീശന് കോവിഡ്; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    പ്രതിപക്ഷ നേതാവ് വി ഡി സതീശന് (V D Satheesan) കോവിഡ് (Covid 19) സ്ഥിരീകരിച്ചു. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് രോഗം ബാധിച്ചതായി അറിയിച്ചത്. വീണ്ടും കോവിഡ് പോസിറ്റീവ് ആയതായി അറിയിച്ച അദ്ദേഹം താൻ ആശുപത്രിയിലേക്ക് മാറിയതായും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു.

    കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ ഒരാഴ്ചയിലെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

    Covid 19 | വാരാന്ത്യ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമോ? കോവിഡ് അവലോകന യോഗം ഇന്ന്

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ്(Covid19) അവലോകനയോഗം ഇന്ന് ചേരും. കോവിഡ് നിയന്ത്രണങ്ങള്‍(Restrictions) തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വാരാന്ത്യ നിയന്ത്രണം പിന്‍വലിക്കാനാണ് സാധ്യത. അതേസമയം ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തില്‍ ഇന്ന് തീരുമാനം എടുക്കും.

    14-ാം തിയതി മുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്. ക്ലാസുകള്‍ വൈകീട്ട് വരെയാക്കാനാണ് ആലോചന. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകള്‍ തുടരേണ്ടതുണ്ടോയെന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

    Also Read-Covid 19 Third wave| രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനത്തിലേക്ക്; പ്രതിദിന കേസുകൾ 80,000 ൽ

    അതേസമയം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. തിങ്കളാഴ്ച 22,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    Also read-Suicide | കോവിഡ് ബാധിതൻ ആത്മഹത്യ ചെയ്തനിലയിൽ; തൂങ്ങിമരിച്ചത് ഡ്രിപ്പിടുന്ന സ്റ്റാൻഡിൽ

    രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    Also Read-Covid 19 | ഏഴ് ദിവസം ഗൃഹ പരിചരണത്തില്‍ കഴിയണം; കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,586 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4739, കൊല്ലം 4365, പത്തനംതിട്ട 1950, ആലപ്പുഴ 2802, കോട്ടയം 4400, ഇടുക്കി 2486, എറണാകുളം 8943, തൃശൂര്‍ 7038, പാലക്കാട് 3387, മലപ്പുറം 2185, കോഴിക്കോട് 3970, വയനാട് 1296, കണ്ണൂര്‍ 1572, കാസര്‍ഗോഡ് 453 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,01,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 59,32,609 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
    Published by:Naveen
    First published: