361 കിലോമീറ്റര്‍ ദൂരം പദയാത്ര; ശ്രീകണ്ഠൻ പാർലമെന്റിലേക്ക്
നാലു പതിറ്റാണ്ടു മുമ്പ് അന്നത്തെ ഡി സി സി പ്രസിഡന്റ് പി ബാലന് പദയാത്ര നടത്തി കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ചെങ്കില്‍, ഇത്തവണ ചരിത്രം ആവര്‍ത്തിച്ചത് ശ്രീകണ്ഠനിലൂടെ ആയി.
news18
Updated: May 24, 2019, 6:28 AM IST

വി കെ ശ്രീകണ്ഠൻ
- News18
- Last Updated: May 24, 2019, 6:28 AM IST
#പ്രസാദ് ഉടുമ്പിശ്ശേരി
പാലക്കാട്: പദയാത്ര നടത്തി മണ്ഡലം പിടിച്ചെടുത്ത മുന്‍ ഡിസിസി പ്രസിഡന്റിന്റെ ചരിത്രം ആവര്‍ത്തിച്ച് വി.കെ ശ്രീകണ്ഠന്. നാലു പതിറ്റാണ്ട് മുമ്പ് അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന പി ബാലന് നടത്തിയ പദയാത്രയ്ക്ക് ശേഷം വി.കെ ശ്രീകണ്ഠനാണ് പദയാത്രയിലൂടെ പാലക്കാട്ടെ ഇടതു കോട്ട പിടിച്ചടക്കിയത്. രണ്ടര പതിറ്റാണ്ടുകളായി ഇടതുപക്ഷം കൈവശം വെച്ച പാലക്കാട് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ വി.കെ ശ്രീകണ്ഠന്റെ നേട്ടത്തിന് തിളക്കമേറെ. നാലു പതിറ്റാണ്ടു മുമ്പ് അന്നത്തെ ഡി സി സി പ്രസിഡന്റ് പി ബാലന് പദയാത്ര നടത്തി കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ചെങ്കില്‍, ഇത്തവണ ചരിത്രം ആവര്‍ത്തിച്ചത് ശ്രീകണ്ഠനിലൂടെ ആയി.
1976ല്‍ പി ബാലന് ജില്ലാ പദയാത്ര നടത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുന്നാസാഹിബ് ജയിച്ചു. ഇടതുകോട്ടയിലെ ആദ്യ അട്ടിമറി വിജയം. പിന്നീട് വി എസ് വിജയരാഘവന് വിജയം ആവര്‍ത്തിച്ചെങ്കിലും 1996 മുതല്‍ പാലക്കാട് വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. 43 വര്‍ഷത്തിന് ശേഷം DCC പ്രസിഡന്റായ വി.കെ ശ്രീകണ്ഠന് ജില്ലാ പദയാത്ര നടത്തിയപ്പോള്‍ ചരിത്രവും ആവര്‍ത്തിച്ചു.
സ്ഥാനാർഥിയായ ശ്രീകണ്ഠന് ഇടതുകോട്ടയില്‍ അട്ടിമറി വിജയം നേടി. ഫെബ്രുവരി 19ന് ആരംഭിച്ച ജാഥ 25 ദിവസമാണ് നീണ്ടുനിന്നത്. ഇത്രയും ദിവസം കൊണ്ട് 88 പഞ്ചായത്തുകളിലും, ഏഴു നഗരസഭകളിലൂടെയുമായി 361 കിലോമീറ്റര്‍ ദൂരമാണ് ശ്രീകണ്ഠന് കാല്‍നടയായി സഞ്ചരിച്ചത്. യാത്ര സംഘടനയെ ഉണര്‍ത്താനും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ സജീവമാക്കാനും സഹായിച്ചു. ഇതാണ് അട്ടിമറി വിജയത്തിന്റെ കാരണങ്ങളിലൊന്ന്.
പാലക്കാട്: പദയാത്ര നടത്തി മണ്ഡലം പിടിച്ചെടുത്ത മുന്‍ ഡിസിസി പ്രസിഡന്റിന്റെ ചരിത്രം ആവര്‍ത്തിച്ച് വി.കെ ശ്രീകണ്ഠന്. നാലു പതിറ്റാണ്ട് മുമ്പ് അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന പി ബാലന് നടത്തിയ പദയാത്രയ്ക്ക് ശേഷം വി.കെ ശ്രീകണ്ഠനാണ് പദയാത്രയിലൂടെ പാലക്കാട്ടെ ഇടതു കോട്ട പിടിച്ചടക്കിയത്.