കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് മാത്രം; മുഖ്യമന്ത്രിക്കെതിരെ വീണ്ടും വി. മുരളീധരൻ
കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് മാത്രം; മുഖ്യമന്ത്രിക്കെതിരെ വീണ്ടും വി. മുരളീധരൻ
V Muraleedharan Vs CM Pinarayi Vijayan | ഒരു മാസത്തില്‍ 360 വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളു
ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. 12 അന്താരാഷ്ട്ര വിമാനങ്ങൾക്കുമാത്രമാണ് കേരളം അനുമതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ആരോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല അദ്ദേഹം സംസാരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
24 വിമാനങ്ങളാണ് ദിവസേന കേരളത്തിലേക്ക് എത്തുന്നതെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഒരു മാസത്തില്‍ 360 വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളു. കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ അത്തരം കാര്യങ്ങളൊന്നും കത്തില്‍ സൂചിപ്പിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.