നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ആദ്യ പിണറായി സര്‍ക്കാരിലെ വനം മന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊള്ള നടക്കില്ല: വി മുരളീധരന്‍

    ആദ്യ പിണറായി സര്‍ക്കാരിലെ വനം മന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊള്ള നടക്കില്ല: വി മുരളീധരന്‍

    മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് വി മുരളീധരന്‍ പറഞ്ഞു

    വി മുരളീധരൻ

    വി മുരളീധരൻ

    • Share this:
      കോഴിക്കോട്: മുട്ടില്‍ വനംകൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നുതെന്ന് അദ്ദേഹം പറഞ്ഞു. മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് വി മുരളീധരന്‍ പറഞ്ഞു.

      ആദ്യ പിണറായി സര്‍ക്കാരിന്റെ വനം മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊള്ള നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തട്ടിപ്പിന് ഉത്തരവാദിയായ മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

      Also Read-'പ്രസീതയും പി. ജയരാജനും കൂടിക്കാഴ്ച നടത്തി; കുഴല്‍പ്പണക്കേസില്‍ നടക്കുന്നത് ബി.ജെ.പിയെ തകർക്കാനുള്ള കള്ളക്കളി': കെ. സുരേന്ദ്രന്‍

      മുട്ടില്‍ വനംകൊള്ളയിലെ ഉന്നതതല ഗൂഢാലോചന കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കുമെന്ന് പ്രകാശ് ജാവഡേക്കര്‍ ഉറപ്പുനല്‍കിയിതായും മുരളീധരന്‍ വ്യക്തമാക്കി.

      അതേസമയം കുഴല്‍പ്പണ കേസിന്റെ പേരില്‍ ബി.ജെ.പിയെ വേട്ടയാടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. പുറത്തു പറയുന്ന കഥകള്‍ എന്തുകൊണ്ടാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറയാത്തത്? ബി.ജെ.പിക്കെതിരെ ഒരു തെളിവും ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യങ്ങളൊന്നും പറയാതിരുന്നതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.

      Also Read-ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം; കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

      കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടി കോട്ടയത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നുഎം ടി രമേശ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പൂര്‍ണ്ണ പിന്തുണയും എം.ടി രമേശ് പ്രഖ്യാപിച്ചു.

      ഒരു കള്ളം മെനഞ്ഞെടുത്ത് എത്രകാലം മുന്നോട്ടു പോകാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.ഒരു നുണ കോട്ടയ്ക്ക് മുകളിലാണ് ഭരണകൂടം അടയിരിക്കുന്നത്. അത് വൈകാതെ തകര്‍ന്നു വീഴും. കൊടകര കേസ് ഏതു അന്വേഷണ ഏജന്‍സിയെ കൊണ്ടും അന്വേഷിക്കുന്നതില്‍ ബിജെപി എതിരല്ല. അന്വേഷിച്ച് സത്യം കണ്ടെത്തുന്നതിന് എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ കള്ളക്കേസെടുത്ത് ബിജെപിയെ നിര്‍വീര്യമാക്കാന്‍ സാധിക്കില്ല. വടകര കുഴല്‍പണ കേസ് ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം ടി രമേശ് വ്യക്തമാക്കി.
      Published by:Jayesh Krishnan
      First published:
      )}