ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഉറപ്പുനൽകി വി.മുരളീധരൻ

ഓണം പോലുള്ള ഉത്സവസമയങ്ങളിൽ വിമാന യാത്രാനിരക്ക് വർദ്ധിക്കുന്നത് തടയാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം മറ്റ് മാർഗങ്ങൾ തേടുമെന്നും മുരളീധരൻ പറഞ്ഞു.

news18
Updated: August 19, 2019, 7:26 AM IST
ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഉറപ്പുനൽകി വി.മുരളീധരൻ
വി മുരളീധരൻ
  • News18
  • Last Updated: August 19, 2019, 7:26 AM IST
  • Share this:
കൊച്ചി: വരുന്ന ഓണക്കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ ഉറപ്പുനൽകി വിദേശകാര്യ സഹമമന്ത്രി വി. മുരളീധരൻ. കൊച്ചിയിൽ പ്രവാസി ലീഗൽ സെല്ലിന്‍റെ പത്താമത് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്സവകാലത്ത് വിമാന യാത്രാനിരക്ക് അനിയന്ത്രിതമായി വർദ്ധിക്കുന്നത് തടയാൻ കൂടുതൽ വിമാനങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓണം പോലുള്ള ഉത്സവസമയങ്ങളിൽ വിമാന യാത്രാനിരക്ക് വർദ്ധിക്കുന്നത് തടയാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം മറ്റ് മാർഗങ്ങൾ തേടുമെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുമായി വിമാന യാത്രാനിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു.

ജമ്മുവിലെ അഞ്ചു ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി വിച്ഛേദിച്ചു

കേരളത്തിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

First published: August 19, 2019, 7:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading