തിരുവനന്തപുരം: പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഇതു അംഗങ്ങള്‍ കാട്ടിക്കൂട്ടിയത് കേരളത്തിലെ വി ശിവന്‍കുട്ടി സ്കൂളില്‍ പഠിച്ച അഭ്യാസങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. എന്നാല്‍ ഈ അഭ്യാസങ്ങളൊന്നും അവിടെ ചെലവാകില്ല. അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് രാജ്യസഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വി മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്ന ഡോളര്‍ കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പോലും അവതരിപ്പിക്കാന്‍ നിയമസഭയില്‍ അനുമതി നല്‍കാത്തവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങുന്നത്. രാജ്യസഭയിലെ എല്ലാ കാട്ടിക്കൂട്ടലുകള്‍ക്കും നേതൃത്വം നല്‍കിയത് മലയാളി എംപിമാരാണ്. ലോകത്തിന് മുമ്പില്‍ മലയാളിയെ ഇക്കൂട്ടര്‍ നാണം കെടുത്തിയെന്നും മുരളീധരന് കുറ്റപ്പെടുത്തി.
രാജ്യസഭയിലെ അക്രമങ്ങള്‍ തടയാന്‍ ശ്രമിച്ച മാര്‍ഷല്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തുനിന്നുള്ള മല്ലന്മാരെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. അവരില്‍ ആരെങ്കിലുമൊരാള്‍ പാര്‍ലമെന്ററി സുരക്ഷാ സര്‍വീസില്‍ ഉള്ളവരല്ലെന്ന് തെളിയിക്കാന്‍ ഇക്കൂട്ടര്ക്കാകുമോ? അങ്ങനെ തെളിയിച്ചാല്‍ അവര്‍ പറയുന്ന എന്തു പണിയും ചെയ്യാം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും മുരളീധരന് ചോദിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.