ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്
ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്
മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന് പറഞ്ഞു.
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്ന് വി മുരളീധരന്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശത്തെ ഗൗരവകരമായി സംസ്ഥാന സര്‍ക്കാര്‍ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് ഇളവ് നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണെന്ന് മുരളീധരന് പറഞ്ഞു.
മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന് പറഞ്ഞു.
ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശത്തെ ഗൗരവമായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.കോവിഡ് 19ന്റെ തീവ്രത കുറയാത്ത സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മാത്രം നല്കുന്ന ഇളവുകള്‍ മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണ്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് സര്‍വ്വത്ര ഇളവു നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണ്.
മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണ്. ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ അശാസ്ത്രീയ ഇളവുകള്‍ കേരളസര്‍ക്കാര്‍ പിന്‍വലിക്കണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.