ന്യൂഡൽഹി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി. നേരത്തെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് പിഴ ഈടാക്കിയ നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗിന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് വി മുരളീധരൻ പിണറായി വിജയനെ പരിഹസിച്ചത്. "എല്ലാ ദിവസവും നോര്‍വീജിയന്‍ ജനതയോട് കോവിഡ് വ്യാപനം തടയേണ്ടതിനെക്കുറിച്ച് പറയുന്ന ഞാന്‍ ചട്ടങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. പക്ഷേ ഞാന്‍ ചട്ടങ്ങള്‍ ശരിക്ക് പഠിച്ചില്ല. ഒരു കുടുംബത്തിലെ പത്തുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് ഒരു പരിപാടിയായി കണക്കാക്കപ്പെടുമെന്ന് ഓര്‍ത്തില്ല……."- നോർവെ പ്രധാനമന്ത്രിയുടെ ഈ വാക്കുകളാണ് വി മുരളീധരൻ ചൂണ്ടിക്കാട്ടിയത്.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
എര്‍ണ സോള്‍ബര്‍ഗും പിണറായി വിജയനും
"എല്ലാ ദിവസവും നോര്‍വീജിയന്‍ ജനതയോട് കോവിഡ് വ്യാപനം തടയേണ്ടതിനെക്കുറിച്ച് പറയുന്ന ഞാന്‍ ചട്ടങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. പക്ഷേ ഞാന്‍ ചട്ടങ്ങള്‍ ശരിക്ക് പഠിച്ചില്ല. ഒരു കുടുംബത്തിലെ പത്തുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് ഒരു പരിപാടിയായി കണക്കാക്കപ്പെടുമെന്ന് ഓര്‍ത്തില്ല……."
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പോലീസ് പിഴ ഈടാക്കിയ നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗിന്റെ വാക്കുകളാണിത്.
പറ്റിയ തെറ്റിന് ടെലിവിഷന്‍ ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പും പറഞ്ഞു.
അറുപതാം പിറന്നാളാഘോഷത്തിന് സര്‍ക്കാര്‍ ചട്ടപ്രകാരമുള്ളതിനെക്കാള്‍ കൂടുതൽ എണ്ണം കുടുംബാംഗങ്ങള്‍ക്ക് വിരുന്നൊരുക്കിയതിനാണ് പ്രധാനമന്ത്രിക്ക് നോര്‍വീജിയന്‍ പോലീസ് പിഴയിട്ടത്….
എര്‍ണ സോള്‍ബര്‍ഗ് പോലീസ് മേധാവിയെ വിരട്ടിയില്ല.....
പ്രധാനമന്ത്രി വിമര്‍ശനാതീതയാണെന്ന് പറഞ്ഞ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ ചാടി വീണില്ല….....
നോര്‍വീജിയന്‍ ജനാധിപത്യം തല ഉയര്‍ത്തിപ്പിടിച്ച് നിന്നു….
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യങ്ങളിലൊന്നാണ് നോര്‍വെയെന്ന് ഒരു മാധ്യമം നടത്തിയ പഠനം പറഞ്ഞിരുന്നു…
അതിന്റെ കാരണം ചൂണ്ടിക്കാട്ടിയത് ജനങ്ങളാണ് അധികാരികള്‍ എന്ന ചിന്ത പൊതുസമൂഹത്തിനാകെയുണ്ട് എന്നതായിരുന്നു…
രാഷ്ട്രീയ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ നിയമങ്ങള്‍ക്കോ വിമര്ശനങ്ങള്ക്കോ അതീതരാണെന്ന തോന്നല്‍ നോര്‍വെയിലെ ജനങ്ങള്‍ക്കില്ല…
(ഇടത് പാര്‍ട്ടികളെ പരാജയപ്പെടുത്തിയാണ് എര്‍ണ സോള്‍ബെര്‍ഗ് നയിക്കുന്ന വലത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേറിയത്…)
പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിയെ വിമര്‍ശിക്കാമോ?
മുഖ്യമന്ത്രി മാപ്പുപറയുകയോ , അസാധ്യം ! എന്നെല്ലാം പറയുന്നവര്‍ നോര്‍വെയിലേക്ക് ഒന്ന് നോക്കുക…
ആരാണ് യഥാര്‍ഥ ജനാധിപത്യവാദികള്‍ ? ആരാണ് ജനാധിപത്യത്തിന്റെ സംരക്ഷകര്‍….?
ഏതാണ് നമുക്ക് വേണ്ട മാതൃക…?
ഉത്തരം ജനങ്ങള്‍ക്ക് വിടുന്നു….
ശുഭരാത്രി
വി.മുരളീധരനെതിരെ കടുത്ത വിമർശനങ്ങളുമായി എ.വിജയരാഘവൻ നേരത്തെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുരളീധരൻ നിരന്തര ആക്ഷേപങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന് വിമർശനക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി
വി.മുരളീധരന് എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണെന്നും അദ്ദേഹം വിമർശിക്കുന്നു. കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് കരുത്തുറ്റ നേതൃത്വം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപഹസിക്കാനുമുള്ള നീക്കം ജനങ്ങള്‍ അംഗീകരിക്കില്ല എന്നും പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.