തിരുവനന്തപുരം: കർണാടക തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തു വന്നിട്ടില്ലെന്നും ആദ്യ ഫലസൂചന മാത്രമാണ് ഇപ്പോൾ വന്നതെന്നും വി മുരളീധരൻ പറഞ്ഞു.
Also Read- ‘ലീഡുള്ളവർ ബാംഗ്ലൂരിൽ എത്തണം’; എംഎൽഎമാരോട് ഡികെ ശിവകുമാർ
ആദ്യം മുന്നിൽ നിന്നവർ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് ഫലം പൂർണമായും വരട്ടെ. ഫലം വന്നശേഷം ബിജെപി മറുപടി പറയുമെന്നും മുരളീധരൻ വ്യക്തമാക്കി.
#WATCH | Celebrations are underway at AICC HQ in New Delhi as the party inches towards the halfway majority mark in #KarnatakaElectionResults. pic.twitter.com/oY0gefbBw4
— ANI (@ANI) May 13, 2023
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ കോൺഗ്രസിന് അനുകൂലമാണ്. ഫലം പൂർണമായും പുറത്തു വരുന്നതിനു മുമ്പു തന്നെ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയ പ്രവർത്തകർ ലഡ്ഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിക്കഴിഞ്ഞു.
Also Read- കോൺഗ്രസ് 113 എന്ന മാന്ത്രിക സംഖ്യ തൊടുമോ? നിർണായകമായി ജെഡിഎസ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കോൺഗ്രസ് 115 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുകയാണ്. ബിജെപി 73 സീറ്റുകളിലും ജെഡിഎസ് 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.