• HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്നങ്ങനെ ഇന്നിങ്ങനെ; മുരളീധരനും സുപ്രീംകോടതി വിധിയും

അന്നങ്ങനെ ഇന്നിങ്ങനെ; മുരളീധരനും സുപ്രീംകോടതി വിധിയും

v muraleedharan

v muraleedharan

  • Last Updated :
  • Share this:
    തിരുവനന്തപുരം: സുപ്രീംകോടതി വിധിയോടുള്ള മുൻ നിലപാടുകൾ ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ വി മുരളീധരനെ തിരിഞ്ഞു കൊത്തുന്നു. സുപ്രീംകോടതി വിധി അനുസരിക്കാത്തവർ രാജ്യം വിട്ടു പോകണമെന്ന മുരളീധരന്‍റെ പ്രസംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2015ലെ സി ബി എസ് ഇ ഡ്രസ് കോഡുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയിൽ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സമയത്തായിരുന്നു അതൃപ്തി പ്രകടിപ്പിച്ച ലീഗിനെ വിമർശിച്ച് മുരളീധരൻ പ്രസംഗത്തിൽ വിവാദ പരാമർശം നടത്തിയത്.

    അന്ന് മുരളീധ(രൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ; "കേരളത്തിൽ മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി പറഞ്ഞാലും ഞങ്ങൾക്കത് ബാധകമല്ല എന്ന്. എന്നു പറഞ്ഞാൽ ഈ നാട്ടിൽ എല്ലാവർക്കും ബാധകമായ നിയമങ്ങൾ ഞങ്ങൾ അംഗീകരിക്കില്ല. ഞങ്ങളുടെ മതം അനുസരിച്ചുള്ള നിയമങ്ങൾ മാത്രമേ ഞങ്ങൾ അനുസരിക്കൂ എന്ന്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്"

    "എന്താണ് ഇതിന്‍റെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണം. അതിന് പകരം ഒരു രാഷ്ട്രീയ പാർട്ടി പൊതു നിയമത്തിനെതിരെ, സുപ്രീംകോടതി നിർദ്ദേശത്തിനെതിരെ പരസ്യമായി രംഗത്തു വരുമ്പോൾ അത് കോടതിയെ വെല്ലുവിളിക്കലാണ്. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കലാണ്. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കലാണ്. അത് രാജ്യദ്രോഹക്കുറ്റമാണ്. ഇന്ത്യൻ ഭരണഘടന എനിക്ക് ബാധകമല്ല എന്ന് പറയുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കണം. അല്ലെങ്കിൽ അവർ പറയട്ടെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന്" ഇങ്ങനെയായിരുന്നു മുരളീധരൻ അന്ന് പറഞ്ഞത്.

    സംസ്ഥാനത്ത് വീണ്ടും കോ-ലീ-ബി സഖ്യമെന്ന് കോടിയേരി

    'ശബരിമല'യിൽ ശ്രീധരൻപിള്ളയുടെ മാറിമറിഞ്ഞ നിലപാടുകൾ

    കഴിഞ്ഞദിവസം മുരളീധരനും സംഘവും ശബരിമലയിൽ എത്തിയിരുന്നു. കോടതിവിധിയുടെ പേരിൽ ആചാരങ്ങളെ മാറ്റാനാവില്ലെന്ന് ആയിരുന്നു മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമലയിലെ യുവതീ പ്രവേശന വിധിയെ എതിർത്ത് ബി ജെ പിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടക്കുകയാണ്. മുരളീധരൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളുടെ നീണ്ട നിരയാണ് പ്രതിഷേധസമരത്തിന് നേതൃത്വം നൽകാൻ എത്തുന്നത്.

    First published: