തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്ഷിപ്പ് നല്കുന്നതില് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ക്രൈസ്തവ വിഭാഗത്തിന് കൂടി അർഹമായ ആനുകൂല്യം നൽകാനുളള നിലപാട് സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടു ബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോൾ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനിൽ നിന്ന് തന്നെ വ്യക്തമാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
കോടതി വിധി അംഗീകരിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്ന നടപടി മാറ്റണം. മുസ്ലീം വോട്ട് ബാങ്ക് രാഷ്ടീയത്തിൻ്റെ പ്രതിഫലനമാണ് വിധിയിൽ കാണേണ്ടത്. ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരുപറഞ്ഞുകൊണ്ട് അവർക്കുമാത്രം ആനുകൂല്യം നൽകാനുളള സമീപനം ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ സഹായിച്ച ഭീകരവാദികളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ലക്ഷദ്വീപ് വിഷയത്തിൽ കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണ്.
നടൻ പൃഥ്വിരാജിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
ബെംഗളൂരു: 35 ലക്ഷംരൂപ വിലവരുന്ന ലഹരി മരുന്നുമായി ബെംഗളുരുവിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. മലയാളികളായ പി.ബി. ആദിത്യൻ (29), സി.എസ്. അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോൾ (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.
Also Read ഓഫീസിനുള്ളിൽ വിവസ്ത്രയാക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്പെന്ഷന്
എം.ഡി.എം.എ. ഗുളികകളും എൽ.എസ്.ഡി. പേപ്പറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാർക്ക് നെറ്റിലൂടെ ബിറ്റ് കോയിൻ ഇടപാടുവഴിയുമായിരുന്നു ഇവരുടെ വിൽപന. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള രാവിലെ ആറുമുതൽ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസിന്റെ വലയിലായത്.