'സേനയും കോൺഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എൻസിപിയും ചേരുന്നത് ജനാധിപത്യവിരുദ്ധവും ആകുന്നതെങ്ങനെ?'

കോൺഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് മഹാരാഷ്ട്രയിൽ ലഭിച്ചത്

News18 Malayalam | news18-malayalam
Updated: November 23, 2019, 12:17 PM IST
'സേനയും കോൺഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എൻസിപിയും ചേരുന്നത് ജനാധിപത്യവിരുദ്ധവും ആകുന്നതെങ്ങനെ?'
വി മുരളീധരൻ
  • Share this:
കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യത്തെ സ്വാഗത് ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സേനയും കോൺഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എൻസിപി ചേരുന്നത് ജനാധിപത്യവിരുദ്ധവും ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തിൽ ജനാധിപത്യപരമായ രീതിയിൽ സർക്കാർ രൂപീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. കോൺഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് മഹാരാഷ്ട്രയിൽ ലഭിച്ചത്. ശിവസേനയുടെ ഭാഗത്തുനിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാതെ പോയതോടെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് പോയതെന്ന് വി മുരളീധരൻ പറഞ്ഞു.

അജിത്ത് പവാറിന്‍റെ വരവോടെ ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പായതോടെയാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്തതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. രാത്രിയാണോ പകലാണോ സഖ്യമുണ്ടായതെന്ന് അറിയില്ല. ഒറ്റ രാത്രികൊണ്ടല്ല, ഒരു നിമിഷം കൊണ്ട് വേണമെങ്കിലും സഖ്യമുണ്ടാക്കാമെന്ന് മുരളീധരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായി. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിച്ചിരുന്നു. അതിനുപിന്നാലെ രാവിലെ എട്ട് മണിക്ക് മുമ്പായാണ് സത്യപ്രതിജ്ഞ നടന്നത്.

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ബിജെപി സർക്കാർ അധികാരമേറ്റത്.
First published: November 23, 2019, 11:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading