ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍(Silverline) പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്(V Muraleedharan). പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അംഗീകാരം നല്‍കിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടും ജനങ്ങളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
മതില് ചാടിക്കടന്ന് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു. ഒരു തരത്തിലുള്ള പഠനവും നടത്താതെ പദ്ധതി നടപ്പാക്കുന്നതെന്നും പൊലീസിനെ ഉപയോഗിച്ചാണ് ജനങ്ങളെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
ശബരി പദ്ധതിക്കായി 1000 കോടി മുതല്‍ മുടക്കാനില്ലെന്ന് പറഞ്ഞ കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി വരുന്നുവെന്നാണ് പറയുന്നത്. എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലല്ലെന്നും സാമൂഹിക ആഘാത പഠനം മാത്രമാണ് നടത്തുന്നതെന്നുമാണ് കേരള സര്‍ക്കാര്‍ പറയുന്നത്. സാമൂഹികാഘാത പഠനമെന്നാല്‍ ജനങ്ങളെ ഭയപ്പെടുത്തുകയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് എംപി കെ.സി വേണു ഗോപാല്‍ ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.