മുഖ്യമന്ത്രി (CM Pinarayi Vijayan) പങ്കെടുക്കുന്ന പരിപാടികളില്‍ അസാധരണ സുരക്ഷയും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി വി മുരളീധരന് (V Muraleedharan). മുഖ്യമന്ത്രിക്ക് വിറളി പിടിച്ചിരിക്കുകയാണെന്നും ഹിറ്റ്ലറെ പോലും തോല്‍പ്പിക്കും വിധമാണ് പെരുമാറുന്നതെന്നുമുള്ള വിമര്‍ശനവുമായാണ് മുരളീധരന് രംഗത്തെത്തിയത്. നൂറ് കണക്കിന് പൊലീസുകാരെ ചുറ്റും നിര്‍ത്തിയാണ് തന്നോട് വിരട്ടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നതെന്നും വി മുരളീധരന് വിമര്‍ശിച്ചു.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ യുവതിയുടെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി പരിഭ്രാന്തനായിരിക്കുകയാണ്, ആ പരിഭ്രാന്തിയിൽ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. വിജിലൻസ് മേധാവി ആയിരുന്ന അജിത്കുമാർ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണെന്നും വി മുരളീധരൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണം അവസാനിച്ചിട്ടില്ല. തനിക്ക് നേരെ ആരോപണം ഉയരുമ്പോൾ സ്വർണം എവിടെ എന്ന ദുർബല വാദമാണ് മുഖ്യമന്ത്രി തിരിച്ചുയർത്തുന്നതെന്നും എന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആള്‍ക്ക് എന്തിനാണ് ഇത്ര പേടിയെന്നും ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
Also read-
'ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആള്‍ക്ക് എന്തിനാണ് ഇത്ര പേടി'; വി. മുരളീധരന്
അതേസമയം, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു.
Also Read-
V D Satheesan | 'ജനങ്ങളെ ഭീതിയിലാക്കുന്നു; ഇനി കറുപ്പ് നിരോധിക്കുമോ?' മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നല്ലതെന്ന് വിഡി സതീശന്
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പോലീസുകാര്‍ ഈ ഭീരുവും ദുര്‍ബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളാനും പൊതുജനത്തിന് വിലക്കേര്പ്പെടുത്തിയാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.