• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാശ്മീരിലെ ​ഗുപ്കർ സഖ്യം: കോൺ​ഗ്രസും ഇടതുപാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

കാശ്മീരിലെ ​ഗുപ്കർ സഖ്യം: കോൺ​ഗ്രസും ഇടതുപാർട്ടികളും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ രാജ്യവിരുദ്ധ സമീപനം എടുക്കുന്ന സി.പി.എം സഖ്യത്തിൽ ചേർന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും വി.മുരളീധരൻ

v muraleedharan

v muraleedharan

  • Last Updated :
  • Share this:
    തിരുവനന്തപുരം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ​ഗുപ്കർ സഖ്യത്തിന് കുടപിടിക്കുന്ന കോൺ​ഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശ-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.

    കാശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാർലമെന്റിൽ ദുർബലമായ പ്രതിഷേധം മാത്രം ഉയർത്തിയ കോൺ​ഗ്രസ് വിഘടനവാ​ദികളും ഫാറൂഖ് അബ്ദുള്ളയും നേതൃത്വം നൽകുന്ന ​ഗുപ്കർ സഖ്യത്തിൽ ചേരുകയാണ്. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ രാജ്യവിരുദ്ധ സമീപനം എടുക്കുന്ന സി.പി.എം സഖ്യത്തിൽ ചേർന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

    Also read സ്വപ്നയുമായി മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അടുത്ത ബന്ധം; ഓഡിയോ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകളെന്ന് കെ.സുരേന്ദ്രൻ

    ഇരു പാർട്ടികളും കാശ്മീരിലെടുക്കുന്ന സമീപനം നാടിന്റെ അഖണ്ഡതയ്ക്കെതിരാണ്. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺ​ഗ്രസ് സഖ്യവുമായി ഇതിനെ കൂട്ടിവായിക്കാവുന്നതാണ്.

    തെരഞ്ഞെടുപ്പിൽ വിജയിക്കാൻ രാജ്യദ്രോഹശക്തികളുമായി കൂട്ടുകൂടുന്നതിനെ കുറിച്ച് കോൺ​ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണം. ജമ്മുകാശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടന്നത് കേന്ദ്രസർക്കാർ 370ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷമാണെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു.
    Published by:user_49
    First published: