• HOME
  • »
  • NEWS
  • »
  • kerala
  • »
  • V. Muraleedharan | വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രി എന്നല്ല ; പിണറായിക്കെതിരെ വി.മുരളീധരൻ

V. Muraleedharan | വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് താമസിക്കുന്ന മന്ത്രി എന്നല്ല ; പിണറായിക്കെതിരെ വി.മുരളീധരൻ

വകുപ്പുകൾക്ക് പുറത്ത് കേന്ദ്രമന്ത്രിമാര്‍ക്ക് ഈ സർക്കാരിൻറെ പദ്ധതികളിൽ മേൽനോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയുണ്ട്.

  • Last Updated :
  • Share this:
    കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ തിരുവന്ന്തപുരം സന്ദർശത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിൽ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്ത്.
    കേന്ദ്രമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിൽ മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസ്വസ്ഥതയെന്ന് മുരളീധരൻ ചോദിച്ചു.

    വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് സ്ഥിരമായി താമസ്സിക്കുന്ന മന്ത്രിയെന്നല്ലെന്നും അത്തരം ധാരണ മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര മന്ത്രി എസ് ജയശങ്കറിന്റെ കഴക്കൂട്ടം സന്ദർശനത്തെയായിരുന്നു സിഎം വിമർശിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു മുരളീധരന്റെ പ്രതികരണം.
    ജനങ്ങളുമായി സംവദിക്കുവാനും വികസനപ്രവർത്തനങ്ങൾ വിലയിരുത്തുവാനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാർക്കും ഉണ്ട്.
    ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന സമീപനമാണ് മോദി സർക്കാരിന്റേത്.

    ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ സെക്രട്ടറിയേറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത മുഖ്യമന്ത്രിക്ക്
    കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഇത്തരത്തിൽ പെരുമാറുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെന്ന് വി മുരളീധരൻ പറഞ്ഞു. ജനങ്ങൾ ഇത്രയധികം ദുരിതം അനുഭവിക്കുമ്പോൾ ജനക്ഷേമം അന്വേഷിക്കാൻ കേന്ദ്രമന്ത്രി പോകുന്നതിൽ അത്ഭുതമുണ്ടായാൽ കൗതുകമില്ലെന്നും കൂട്ടിച്ചേർത്തു.

    വകുപ്പുകൾക്ക് പുറത്ത് കേന്ദ്രമന്ത്രിമാര്‍ക്ക് ഈ സർക്കാരിൻറെ പദ്ധതികളിൽ മേൽനോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയുണ്ട്. പദ്ധതികൾ കാണാൻ പോകുന്നതിൽ എന്തിനാണ് ഇത്ര അസ്വസ്ഥതയെന്ന് എനിക്ക് മനസിലാവുന്നില്ല. വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.



    Also read :
    Published by:Amal Surendran
    First published: