'ഇന്ത്യയുടെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും പിണറായിക്ക്': V മുരളീധരന്‍

കേരളാ മുഖ്യമന്ത്രിയെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങൾ സംബന്ധിച്ച അങ്ങയുടെ അജ്ഞത ഏറെ വേദനിപ്പിച്ചെന്ന് മുരളീധരന്‍

News18 Malayalam | news18-malayalam
Updated: February 26, 2020, 12:30 PM IST
'ഇന്ത്യയുടെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും പിണറായിക്ക്': V മുരളീധരന്‍
വി. മുരളീധരൻ, പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപരിഹാസവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്നും, ട്രംപും മോദിയും ലോകത്തിനുമുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുരളീധരന്‍ ഫേസ്‌ബുക്കിലൂടെ മറുപടി നൽകിയത്.

കേരളാ മുഖ്യമന്ത്രിയെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങൾ സംബന്ധിച്ച അങ്ങയുടെ അജ്ഞതയാണ് ഏറെ വേദനിപ്പിച്ചതെന്നും കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ മാത്രം മന:പാഠമാക്കി ഉരുവിടുന്ന അങ്ങിതു പറഞ്ഞതിൽ വലിയ അതിശയമൊന്നും തോന്നിയില്ലെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

Also read: അതിജീവനത്തിന്‍റെ ലോകം: സോഷ്യല്‍ മീഡിയയിൽ വൈറലായി മലാല യൂസഫ്‌സായ്-​ഗ്രേറ്റ തുൻബെർഗ് കൂടിക്കാഴ്ച

മോദി ഒറ്റപ്പെട്ടെന്ന് കണ്ണടച്ച് വീമ്പിളക്കുമ്പോൾ, പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ആരാണ് ഒറ്റപ്പെട്ടുപോയതെന്ന യാഥാർഥ്യത്തിന് കൂടി അങ്ങ് മറുപടി പറയണം. ഇന്ത്യയുടെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും ഭാവി ചരിത്രം പിണറായി വിജയന് കല്‍പിച്ച്‌ നല്‍കുകയെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
First published: February 26, 2020, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading