സന്നിധാനം: പാലക്കാട് സ്വദേശിയായ വി എൻ വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി. ഇന്ന് രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് വി എൻ വാസുദേവൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. ചെങ്ങന്നൂർ സ്വദേശി എംഎൻ നാരായണൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. ബംഗളുരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മുഖ്യശാന്തിയായിരുന്നു വി എൻ വാസുദേവൻ നമ്പൂതിരി.
വിശദമായ അഭിമുഖത്തിൽനിന്ന് തെരഞ്ഞെടുപ്പ ഒമ്പത് പേരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.