തിരുവനന്തപുരം: സോളാര്‍ കേസുമായി (Solar Case) ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വി.എസ്. അച്യുതാനന്ദനു((VS Achuthanandan) വേണ്ടി മകന് വി.എ. അരുണ്‍കുമാര്‍ 14,89,750 രൂപയുടെ ജാമ്യബോണ്ട്(bond) സബ് കോടതിയില്‍(Court) ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി(Oommen Chandy) നല്കിയ അപകീര്‍ത്തിക്കേസില്‍ വി എസ് അച്യുതാനന്ദന് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സബ് കോടതി വിധിച്ചിരുന്നു.
വിധി സ്റ്റേ ചെയ്യാന്‍ 14.89 ലക്ഷം രൂപ കെട്ടിവയ്ക്കുകയോ തത്തുല്യമായ ജാമ്യം നല്‍കുകയോ വേണമെന്ന് പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഉപാധി വെച്ചു. സ്റ്റേ അനുവദിക്കാന്‍ നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെട്ട തുക കെട്ടിവയ്ക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്റെ വാദമാണ് കോടതി അംഗീകരിച്ചത്.
ഐഎച്ച്ആര്‍ഡി അഡീഷനല്‍ ഡയറക്ടര്‍ എന്ന നിലയിലുളള ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ അരുണ്‍ കോടതി എത്ര രൂപ നിശ്ചയിച്ചാവും അടയ്ക്കാമെന്നും വേണമെങ്കില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കാമെന്നും സത്യവാങ്മൂലം നല്കി.
ജനുവരി 22നാണ് വിഎസ് ഉമ്മന്‍ ചാണ്ടിയ്ക്ക് 10 ലക്ഷം നല്‍കണമെന്ന് സബ് കോടതി ഉത്തരവിട്ടത്. അന്യായം നല്കിയ ദിവസം മുതല്‍ 6ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചത്. ഈ ഉത്തരവാണ് ജില്ലാ കോടതി ഉപാധിയോടെ സ്റ്റേ ചെയ്തത്.
2013 ലാണ് കേസിനാസ്പദമായ വിവാദ പരാമര്‍ശം ഉണ്ടായത്. അന്ന് പ്രതിപക്ഷ നേതാവായിരിക്കെയാണ് വി.എസ് ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് ആരോപണം ഉന്നയിച്ചത്.
ഈ പരാമര്‍ശത്തില്‍ വി.എസിനെതിരെ 2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി.
ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും വിഎസ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കേസിനു പോയ ഉമ്മന്‍ചാണ്ടി 2019 സെപ്റ്റംബര്‍ 24ന് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി വിധി പ്രസ്താവിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.