• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊലീസിന് മജിസ്റ്റീരിയൽ അധികാരം; മുഖ്യമന്ത്രി ശ്രമിച്ചത് തീരുമാനം ന്യായീകരിക്കാനെന്ന് V.T ബൽറാം MLA

ഏതായാലും പൊതുസമൂഹത്തിൽ ഇക്കാര്യത്തെ സംബന്ധിച്ച് ഉയർന്ന ശക്തമായ പ്രതിഷേധത്തോടൊപ്പം സഭയിൽ പ്രതിപക്ഷവും മുന്നണിക്കകത്ത് സിപിഐയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ മജിസ്റ്റീരിയൽ അധികാരങ്ങൾ പോലീസുകാർക്ക് നൽകുന്നതിൽ നിന്ന് സർക്കാറിന് താൽക്കാലികമായെങ്കിലും പുറകോട്ട് പോകേണ്ടി വരികയാണെന്ന് ബൽറാം

news18
Updated: June 18, 2019, 10:28 PM IST
പൊലീസിന് മജിസ്റ്റീരിയൽ അധികാരം; മുഖ്യമന്ത്രി ശ്രമിച്ചത് തീരുമാനം ന്യായീകരിക്കാനെന്ന് V.T ബൽറാം MLA
News 18
news18
Updated: June 18, 2019, 10:28 PM IST
തിരുവനന്തപുരം: പോലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിക്കാനാണ് നിയമസഭയിൽ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വി.ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാം കഴിഞ്ഞ സർക്കാർ ആരംഭിച്ചതാണെന്ന പതിവ് രാഷ്ട്രീയ പഴിചാരൽ വാദത്തിനപ്പുറം ഇക്കാര്യത്തിലെ അനിവാര്യത സമർത്ഥിക്കാൻ മുഖ്യമന്ത്രിക്ക് ന്യായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏതായാലും പൊതുസമൂഹത്തിൽ ഇക്കാര്യത്തെ സംബന്ധിച്ച് ഉയർന്ന ശക്തമായ പ്രതിഷേധത്തോടൊപ്പം സഭയിൽ പ്രതിപക്ഷവും മുന്നണിക്കകത്ത് സിപിഐയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ മജിസ്റ്റീരിയൽ അധികാരങ്ങൾ പോലീസുകാർക്ക് നൽകുന്നതിൽ നിന്ന് സർക്കാറിന് താൽക്കാലികമായെങ്കിലും പുറകോട്ട് പോകേണ്ടി വരികയാണെന്ന് ബൽറാം പറഞ്ഞു.

ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇന്ന് നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ചു. നിലവിൽ ജില്ലാ കളക്ടർമാർ അടക്കമുള്ള സിവിലിയൻ ഓഫിസർമാർ കയ്യാളുന്ന അധികാരങ്ങൾ പോലീസുകാർക്ക് നൽകിയാൽ അത് വലിയ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഉയർന്ന ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്വാധീനത്തിനും സ്ഥാപിത താത്പര്യത്തിനും മുഖ്യമന്ത്രി കീഴ്‌പ്പെട്ടതാണ് കാര്യങ്ങൾ ഇങ്ങനെയൊക്കെ ആക്കിയത്.

തീരുമാനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി മെനക്കെട്ടത്. എന്നാൽ, എല്ലാം കഴിഞ്ഞ സർക്കാർ ആരംഭിച്ചതാണെന്ന പതിവ് രാഷ്ട്രീയ പഴിചാരൽ വാദത്തിനപ്പുറം ഇക്കാര്യത്തിലെ അനിവാര്യത സമർത്ഥിക്കാൻ മുഖ്യമന്ത്രിക്ക് ന്യായങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏതായാലും പൊതുസമൂഹത്തിൽ ഇക്കാര്യത്തെ സംബന്ധിച്ച് ഉയർന്ന ശക്തമായ പ്രതിഷേധത്തോടൊപ്പം സഭയിൽ പ്രതിപക്ഷവും മുന്നണിക്കകത്ത് സിപിഐയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ മജിസ്റ്റീരിയൽ അധികാരങ്ങൾ പോലീസുകാർക്ക് നൽകുന്നതിൽ നിന്ന് സർക്കാറിന് താൽക്കാലികമായെങ്കിലും പുറകോട്ട് പോകേണ്ടി വരികയാണ്.

ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ജാഗ്രതയുടെ വിജയമാണ്.

നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി വി.ടി. ബൽറാം നടത്തിയ പ്രസംഗം

First published: June 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...