• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'ശബരിമലയിൽ തീർത്ഥാടകർ കുറയാൻ കാരണം പോലീസിന്റെ അശാസ്ത്രീയപരിഷ്ക്കരണവും KSRTCയുടെ ലാഭക്കൊതിയും': വി.വി രാജേഷ്

തീർഥാടകർക്ക് നിലക്കൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് നിറയാനായി രണ്ടുമണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ബിജെപി നേതാവ് വി.വി. രാജേഷ് പറയുന്നു...

news18
Updated: July 8, 2019, 1:37 PM IST
'ശബരിമലയിൽ തീർത്ഥാടകർ കുറയാൻ കാരണം പോലീസിന്റെ അശാസ്ത്രീയപരിഷ്ക്കരണവും KSRTCയുടെ ലാഭക്കൊതിയും': വി.വി രാജേഷ്
nilakkal_police
 • News18
 • Last Updated: July 8, 2019, 1:37 PM IST IST
 • Share this:
തിരുവനന്തപുരം: മാസപൂജ ദിവസങ്ങളിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിങ് അനുമതി നൽകണമെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. നിലവിൽ സ്വകാര്യവാഹനങ്ങളിൽ  എത്തുന്ന തീർഥാടകർ നിലയ്ക്കൽ നിന്നും കെ.എസ്.ആർ.ടിസി ബസിലാണ് പമ്പയിലേക്ക് എത്തുന്നത്. എന്നാൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള തീർഥാടകർക്ക് രാത്രികാലത്ത് കെ.എസ്.ആർ.ടി.സി ബസ് നിറയാൻ വേണ്ടി രണ്ടുമണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വി.വി. രാജേഷ് ചൂണ്ടിക്കാട്ടുന്നു.  ഇതു പ്രത്യേകിച്ച് വലിയ പ്രയാസമാണ്. ഈ ബുദ്ധിമുട്ടുള്ളതിനാലാണ്  ശബരിമലയിൽ മാസപൂജ സമയത്ത് തീർഥാടകർ കുറയാൻ കാരണം. മാസപൂജക്ക് നട തുറക്കുന്ന 5 ദിവസങ്ങളിൽ 300 - 400 വാഹനങ്ങൾ മാത്രമാണ് ദിനംപ്രതി എത്തുന്നത്. ഇവയ്ക്കുള്ള പാർക്കിങ് സൌകര്യം നിലവിൽ പമ്പയിലെ ചക്കുപാലത്ത് ലഭ്യമാണെന്ന് രാജേഷ് ചൂണ്ടിക്കാട്ടുന്നു. മണ്ണുമാറ്റി ഇത് ഉപയോഗപ്പെടുത്തി തീർഥാടകരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് ആവശ്യം.

KSRTCയുടെ ലാഭക്കൊതിയും, പോലീസിന്റെ മടിയും കാരണം ഭക്തർ വിഷമിക്കുകയാണെന്നും രാജേഷ് പറഞ്ഞു. നിലയ്ക്കൽ-പമ്പ യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി.  80 രൂപയാണ്  ഈടാക്കുന്നത്. മാത്രമല്ല നിലയ്ക്കൽ-പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓടുമ്പോൾ വാഹനപരിശോധനയ്ക്കായി പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിക്കേണ്ടിവരുന്നില്ല.  അധികാരികൾ ഇടപെട്ട് ഈ പ്രശ്നങ്ങൾ പരിഹരിക്കണം. അല്ലാത്തപക്ഷം ജനകീയ ഇടപെടലുകൾ വേണ്ടിവരുമെന്നും  രാജേഷ് പറഞ്ഞു. പമ്പാ പരിസരത്തെ മണ്ണു മാറ്റുവാൻ ഒരു വർഷമായിട്ടും കഴിയാത്തതിരെയും ചോദ്യങ്ങൾ ഉയരുന്നത് കാണാതിരിയ്ക്കരുതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ  പറഞ്ഞു.

വി.വി. രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് പമ്പാ പോലീസ് സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസമായിരുന്നു. പമ്പയും, പരിസരവും ഇപ്പോൾ ശാന്തമാണ്. പ്രളയത്തിന് മുമ്പ് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലങ്ങളായ ഹിൽടോപ്പ്, പമ്പാതീരം, ചക്കുപാലം 1, ചക്കുപാലം 2, എന്നിവിടങ്ങൾ ഞങ്ങൾ നടന്നു കണ്ടു. പമ്പാതീരം ഇപ്പോഴും തകർന്നു കിടക്കുകയാണ്. എന്നാൽ പമ്പാ പോലീസ് സ്റ്റേഷനിൽ നിന്നുംഹിൽടോപ്പിലേയ്ക്ക് പോകുന്ന പ്രദേശങ്ങൾ, ചക്കുപാലം 1( കുറച്ച്‌ മണ്ണ് മാറ്റേണ്ടിവരും), ചക്കുപാലം 2 ( പാർക്കിംഗിന് ഇപ്പോൾ തന്നെ യാതൊരു തടസ്സവുമില്ല') എന്നീ സ്ഥലങ്ങളിലായി ഉദ്ദേശം 1000 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം. ഇപ്പോൾ പോലീസ് ചെയ്യുന്നത് എല്ലാ വാഹനങ്ങളെയും നിലയ്ക്കലിൽ തടയുന്നു, പിന്നീട് KSRTC യാണ് ആശ്രയം, ഒരു പക്ഷെ പമ്പ പൂർവ്വ സ്ഥിതിയിലാകുന്നതുവരെ സീസണിൽ(വൃശ്ചികം, ധനു, മകരം) ചില നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കും. എന്നാൽ മാസപൂജക്ക് നട തുറക്കുന്ന 5 ദിവസങ്ങളിൽ 300 -400 വാഹനങ്ങൾ മാത്രമാണ് ദിനംപ്രതി എത്തുന്നത്, ഇവക്ക് പാർക്ക് ചെയ്യുവാൻ മേൽപ്പറഞ്ഞസ്ഥലങ്ങൾ ധാരാളമാണ്, അഥവാ പാർക്കിംഗ് സ്ഥലങ്ങൾ നിറഞ്ഞാൽ പിന്നീട് വരുന്നവയെ നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടി'ലേയ്ക്കയക്കാം .ഇപ്പോൾ നിലയ്ക്കലിൽ തടയപ്പെടുന്നവർ പമ്പയിലെത്തുവാൻ 2 മണിക്കൂർ വരെ KSRTC ബസിൽ സീറ്റ് നിറയുന്നതും കാത്തിരിക്കേണ്ടി വരുന്നു, പ്രായമായവരും, കുട്ടികളുമൊക്കെയടങ്ങുന്ന ഭക്തർക്ക് പോലീസിന്റെ അനാവശ്യ ഇടപെടൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിലയ്ക്കലിൽ വാഹനങ്ങൾ തടഞ്ഞാൽ പമ്പ മുതൽ നിലയക്കൽ വരെയുള്ള ഭാഗങ്ങളിൽ പോലീസിനെ റോഡ് നിയന്ത്രണത്തിന് വേണ്ടി വിന്യസിക്കേണ്ട ആവശ്യമില്ല, KSRTC യ്ക്ക് ' നിലയ്ക്കൽ- പമ്പ '' യാത്രയുടെ പേരിൽ അമിത ചാർജായ 80 രൂപ വാങ്ങുകയും ചെയ്യാം, KSRTCയുടെ ലാഭക്കൊതിയും, പോലീസിന്റെ മടിയും കാരണം ഭക്തർ വിഷമിക്കുകയാണ്. കഴിഞ്ഞ മാസം ദർശനത്തിന് പോയപ്പോൾ നിരവധി ഭക്തർ ഞങ്ങളെ സമീപിച്ച് ആവശ്യപ്പെട്ട കാര്യങ്ങൾ കൂടി ചേർത്താണ് ഇതെഴുതുന്നത്, അധികാരികൾ ഇടപെട്ട് ഭക്തരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ ജനകീയ ഇടപെടൽ വേണ്ടിവരും ,നൂറുകണക്കിന് വാഹനങ്ങളുമായി നിലയ്ക്കലിലൊ, പമ്പയിലൊ ഒക്കെ എത്തുവാൻ ജനങ്ങൾ തയ്യാറാണ്. പമ്പാ പരിസരത്തെ മണ്ണു മാറ്റുവാൻ ഒരു വർഷമായിട്ടും കഴിയാത്തതിരെയും ചോദ്യങ്ങൾ ഉയരുന്നത് കാണാതിരിയ്ക്കരുത്.
First published: July 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...