കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുൻപ് തുറന്നുകൊടുത്തെന്ന കേസില്‍ വി 4 കൊച്ചി ക്യാമ്പയിന് കണ്ട്രോളര് നിപുണ്‍ ചെറിയാന് ജാമ്യമില്ല. അതേസമയം ബുധനാഴ്ച അറസ്റ്റിലായ മൂന്ന് വി4 കൊച്ചി നേതാക്കൾക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ മറ്റുള്ളവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
വി 4 കൊച്ചിസ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേല്‍, പ്രവര്ത്തകന് സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്വിന്, സാജന് അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
നിപുണ്‍ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികള്‍ അറിയിച്ചു. സംഭത്തില്‍ വി ഫോര്‍ കൊച്ചിയ്ക്ക് പങ്കില്ലെന്നും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന്, ഇതിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന് ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.