നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാമൂഴം: എം.ടി നൽകിയ കേസ് നിലനിൽക്കുമെന്ന് കോടതി; വി.എ ശ്രീകുമാറിന്‍റെ ഹർജി തള്ളി

  രണ്ടാമൂഴം: എം.ടി നൽകിയ കേസ് നിലനിൽക്കുമെന്ന് കോടതി; വി.എ ശ്രീകുമാറിന്‍റെ ഹർജി തള്ളി

  2014ൽ ആയിരുന്നു 'രണ്ടാമൂഴം' സിനിമയാക്കാൻ എം ടി വാസുദേവൻ നായരും ശ്രീകുമാറും കരാറിൽ ഒപ്പു വെച്ചത്.

  വി എ ശ്രീകുമാർ

  വി എ ശ്രീകുമാർ

  • News18
  • Last Updated :
  • Share this:
   കൊച്ചി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ സംവിധായകൻ വി.എ ശ്രീകുമാറിന് തിരിച്ചടി. തന്‍റെ'രണ്ടാമൂഴം' നോവൽ സിനിമയാക്കാനുള്ള കരാർ ലംഘിച്ചെന്ന് ആരോപിച്ച് എം.ടി വാസുദേവൻ നായർ നൽകിയ കേസിൽ ആർബ്രിടേഷൻ നടപടി വേണമെന്ന ശ്രീകുമാറിന്‍റെ ഹർജി ഹൈക്കോടതിയാണ് തള്ളിയത്.

   കോഴിക്കോട് ഒന്നാം മുൻസിഫ് കോടതിയിലാണ് എം.ടി കേസ് നൽകിയത്. ഈ കേസ് നിലനിൽക്കുമെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. ആർബ്രിട്ടേഷനുള്ള കരാർ നിലവിലുണ്ടോയെന്ന കാര്യം മുൻസിഫ് കോടതി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മുൻസിഫ് കോടതിയിൽ എം.ടി നൽകിയ കേസിലെ ആവശ്യം ആർബ്രിടേറ്റർക്ക് അനുവദിക്കാനാകില്ലെന്നും സിവിൽ കോടതിയിലാണ് തീർപ്പുണ്ടാക്കേണ്ടതെന്നുമുള്ള കണ്ടെത്തൽ ഹൈക്കോടതി ശരിവെച്ചു.

   കാരുണ്യ പദ്ധതിയിലേക്ക് ശ്രീചിത്ര മെഡിക്കല്‍ സെന്‍ററും; പദ്ധതിയില്‍ ചേരാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചു

   2014ൽ ആയിരുന്നു 'രണ്ടാമൂഴം' സിനിമയാക്കാൻ എം ടി വാസുദേവൻ നായരും ശ്രീകുമാറും കരാറിൽ ഒപ്പു വെച്ചത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. എന്നാൽ, കരാറിലെ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. തുടർന്നാണ്, രണ്ടാമൂഴം സിനിമയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചത്.

   എം.ടിയുടെ പരാതിയെ തുടർന്ന് മുൻസിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെ വിലക്കി.
   First published: