• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് കനത്ത ചൂട് തുടരും: സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഉത്തരവ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരും: സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ഉത്തരവ്

വയനാട് ഒഴികെയുള്ള ജില്ലകളിൽ ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയാരാൻ സാധ്യതയുണ്ട്

heat

heat

  • News18
  • Last Updated :
  • Share this:
    സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളിലെ അവധിക്കാല ക്ലാസുകൾ പൂർണമായി ഒഴിവാക്കാൻ സർക്കാർ നിർദേശം. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിൽ ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയാരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സൂര്യാഘാത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നുണ്ട്.

    Also Read-സൂര്യാതപം: മിണ്ടാപ്രാണികള്‍ക്കും ദുരിത കാലം; പാലക്കാട് ജില്ലയില്‍ മാത്രം 37 വളര്‍ത്തു മൃഗങ്ങള്‍ ചത്തു

    അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രണ്ട് പേർ കുഴഞ്ഞു വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്ന് സംശയിക്കുന്നുണ്ട്. പാലക്കാട് വടകരപ്പതിയിൽ തൊഴിലുറപ്പ് ജോലിചെയ്യുകയായിരുന്ന നല്ലൂർ സ്വദേശി ചിന്നമ്മാൾ, പാറശാലയിൽ കൃഷിപ്പണിക്കിടെ ഉണ്ണിക്ക‍ൃഷ്ണൻ നായർ എന്നിവരാണ് കുഴഞ്ഞു വീണ് മരിച്ചത്. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം മാത്രം 91 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഇതിൽ 59 പേർ ചൂടു മൂലമുള്ള പൊള്ളലേറ്റാണ് ചികിത്സയ്ക്കായെത്തിയത്.

    First published: