ചൂർണിക്കര മോഡൽ വ്യാജരേഖാ കേസുകൾ വിജിലൻസ് അന്വേഷിക്കും

വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം എസ് പി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല

news18
Updated: May 15, 2019, 10:45 PM IST
ചൂർണിക്കര മോഡൽ വ്യാജരേഖാ കേസുകൾ വിജിലൻസ് അന്വേഷിക്കും
choornikkara
  • News18
  • Last Updated: May 15, 2019, 10:45 PM IST IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂര്‍ണിക്കര മോഡല്‍ വ്യാജരേഖാ കേസുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം എസ് പി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല. ചൂര്‍ണിക്കരയില്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് ഉത്തരവിട്ടു.

റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് നെല്‍വയലുകള്‍ നികത്തിയിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുക. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2 എസ് പി കെ ഇ ബൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എസ് പിയുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്.

പരിസ്ഥിതിയെ തകിടം മറിക്കുന്ന ഇടപെടലുകള്‍ കണ്ടെത്താനാകുമെന്നാണ് വിജിലന്‍സ് നിഗമനം. ചൂര്‍ണിക്കരയില്‍ നിലം നികത്തിയതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വിജിലന്‍സ് എറണാകുളം റേഞ്ച് എസ് പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഡിവൈ എസ് പി ടി എം വര്‍ഗീസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് ഐ ജി എച്ച് വെങ്കിടേശ് ഉള്‍പ്പെട്ട ഉന്നതതല സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ഡയറക്ടര്‍ അനില്‍കാന്ത് കേസെടുക്കാന്‍ ഉത്തരവിട്ടത്. എറണാകുളം റേഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading