നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Vaccine Challenge | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നല്ല കാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  Vaccine Challenge | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നല്ല കാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  "മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണ്. അതിലേക്ക് സംഭാനകൾ നൽകുന്നത് നല്ലകാര്യമാണ്. " കുഞ്ഞാലിക്കുട്ടി

  pk_kunjalikkutti

  pk_kunjalikkutti

  • Share this:
  മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നല്ല കാര്യമാണ് എന്ന് പികെ കുഞ്ഞാലിക്കുട്ടി. അത് പൊതു ഫണ്ട് ആണ്. കോവിഡ് പ്രതിസന്ധിയെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സർക്കാരിന് എല്ലാ പിന്തുണയും പ്രതിപക്ഷം നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ കോവിഡ് മാനേജ്മെന്‍റിൽ വലിയ വീഴ്ച ആണ് വരുത്തിയത്. ലോക രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് പരമാവധി വാക്സിൻ ലഭ്യമാക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്രം രാഷ്ട്രീയമായി പേരെടുക്കാൻ ആണ് ശ്രമിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  "കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് യുഡിഎഫിന്റെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും പൊതു നയം. എന്നാൽ സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് അദ്യഘട്ടത്തിൽ ശ്രമിച്ചത്. ലോക രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ മൈലേജിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാര്യത്തിൽ വലിയ വീഴ്ച അവരുടെ ഭാഗത്തുനിന്നും ഉണ്ടായി. അതിന്‍റെ പരിണിത ഫലം ആണ് ഇന്ന് അനുഭവിക്കുന്നത്" കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  You May Also Like- Vaccine Challenge | രണ്ടു ദിവസംകൊണ്ട് ഒരു കോടിയിലേറെ രൂപ; വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കേരളം

  "കേരള സർക്കാറും ഇത് ആവർത്തിക്കരുത്. പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭത്തിനനുസരിച് ഉണർന്ന് പ്രവർത്തിക്കണം. ഈ പ്രതിസന്ധിയെ കുറ്റമറ്റ രീതിയിൽ മാനേജ് ചെയ്യണം. അത് നടപ്പിൽ വരുത്താൻ കൃത്യമായ ഒരു പദ്ധതി രൂപീകരിക്കണം .അതിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാവും. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണ്. അതിലേക്ക് സംഭാനകൾ നൽകുന്നത് നല്ലകാര്യമാണ്. " കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  കോവിഡ് പ്രതിരോധത്തിൽ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വീണ്ടുമൊരു ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

  Also Read- Covid Vaccine | വാക്‌സിന്റെ ഒരൊറ്റ ഡോസ് സ്വീകരിച്ചാല്‍ കോവിഡ് അണുബാധ നിരക്ക് കുറയും; പഠനം

  വാക്‌സിന്‍ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. "തിരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച്‌ കോവിഡിന്റെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ യു ഡി എഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണ്. സര്‍ക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതില്‍ മാത്രമായി കോവിഡ് പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കാളിയാക്കണം," രമേശ് ചെന്നിത്തല പറഞ്ഞു.
  Published by:Anuraj GR
  First published:
  )}