കോഴിക്കോട്: കാലവര്‍ഷം തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ വടകരയില്‍. കേരളത്തില്‍ ഇന്നലെ 34.3 മില്ലി മീറ്റര്‍ മഴ പെയ്തപ്പോള്‍ വടകരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 190 മില്ലീ മീറ്റര്‍ മഴയാണ്.
എന്നാല്‍ ഇന്നലെ വടകര കൂടാതെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷവും ഏറ്റവുമധികം മഴ ലഭിച്ചത് വകരയിലായിരുന്നു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ പെയ്ത മഴയുടെ കണക്ക് താഴെ.
വടകര 190 mm
തിരുവനന്തപുരം AP 134.1
കണ്ണൂര്‍ 129.7
നെയ്യാറ്റിന്‍കര 124
തിരുവനന്തപുരം സിറ്റി 113.5
തളിപ്പറമ്പ് 82
കുമരകം 82
ഹൊസ്ദുര്‍ഗ് 78
നെടുമങ്ങാട് 72
വര്‍ക്കല 62.2
കുഡ്ലു 61.8
തൊടുപുഴ 54.6
മങ്കൊമ്പ് 50
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.