പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായപ്പോള്‍ സ്പീക്കര്‍ ചെയറിലെ വനിതാ സാന്നിദ്ധ്യം ശ്രദ്ധേയമായി. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാനുള്ള താത്കാലിക ചെയര്മാന്മാരുടെ പാനലില്‍ മുഴുവന്‍ പേരും വനിതകളായത് സഭാ സമ്മേളനത്തിന്റെ പ്രത്യേകതയായി മാറി.
യു പ്രതിഭയാണ് ഇന്ന് ചെയർമാനായി ആദ്യം സഭ നിയന്ത്രിക്കാൻ എത്തിയത്. പിന്നാലെ സി കെ ആശയും കെ കെ രമയും ചെയറിൽ എത്തി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിത എംഎൽഎമാർ ചെയർമാൻ പാനലിൽ എത്തുന്നത്. പ്രതിപക്ഷ നിരയില്‍ നിന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സഭ നിയന്ത്രിക്കാനുള്ള അവസരം ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമയ്ക്ക് നല്‍കുകയായിരുന്നു.
Also Read-നിയമസഭാ ചരിത്രത്തിലാദ്യം; സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍
ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.