• HOME
 • »
 • NEWS
 • »
 • kerala
 • »
 • Vadakara Taluk Office| വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതിയെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Vadakara Taluk Office| വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പ്രതിയെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കേസില്‍ റിമാന്‍ഡില്‍ കഴിയവേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കുതിരവട്ടത്തേക്ക് മാറ്റിയത്.

 • Last Updated :
 • Share this:
  കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് (Vadakara Taluk Office) കെട്ടിടത്തിൽ തീപിടിത്തത്തെ തുടർന്ന് ഓഫീസ് പൂർണമായും കത്തിനശിച്ച സംഭവത്തിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശിയായ പ്രതി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

  കേസില്‍ റിമാന്‍ഡില്‍ കഴിയവേ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ കുതിരവട്ടത്തേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ നിര്‍ദേശപ്രകാരമായിരുന്നു പോലീസ് നടപടി.

  അതേസമയം പ്രതിയെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് സംഘം ഹൈദരാബാദിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനിസാകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നതായി സതീഷിന്റെ മാതാപിതാക്കള്‍ വടകര പൊലീസിനോട് പറഞ്ഞു.

  നേരത്തെയും ഇത്തരത്തില്‍ പലയിടങ്ങളില്‍ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇയാള്‍ തീയിട്ടിരുന്നു, നിലവില്‍ മൂന്ന് തീവെപ്പ് കേസുകളില്‍ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തണുപ്പകറ്റാൻ വേണ്ടിയാണ് ഓഫീസിന് തീയിട്ടതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

  Also read- Omicron Kerala| ഒമിക്രോണ്‍ വ്യാപനം : ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങൾ കരുതലോടെ മതി ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

  ഈ മാസം പതിനേഴിന് പുലര്‍ച്ചെയാണ് താലൂക്ക് ഓഫീസിന് തിപിടിക്കുന്നത്. തീപിടിത്തത്തില്‍ ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുെട പത്ത് യൂണീറ്റ് എത്തിയാണ് തീയണച്ചത്.

  താലൂക്ക് ഓഫീസിലെ പകുതിയോളം ഫയലുകള്‍ കത്തി നശിച്ചു. ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. നാല് മണിക്കൂര്‍ പരിശ്രമത്തിലാണ് തീയണച്ചത്. താലൂക്ക് ഓഫീസിന് പുറമെ സമീപത്തെ പഴയ ട്രഷറി കെട്ടിടത്തിലും അഗ്‌നിബാധയുണ്ടായി. ഫയലുകള്‍ പകുതിയിലേറെയും കത്തിയിട്ടുണ്ട്. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.

  അതിനിടെ തീപിടിത്തത്തിൽ നശിച്ച വടകര താലൂക്ക് ഓഫീസ് താത്കാലികമായി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിന് സമീപത്തെ സബ്ട്രഷറി ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

  Also read- Rape | ഭക്ഷണം നല്‍കാമെന്ന വ്യാജേന വീട്ടിലെത്തിച്ച് 77 കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിനതടവ്

  Kerala Police | നവമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ; സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്

  തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്.

  Also read- Sree Sankaracharya University | 'വിദ്യാര്‍ത്ഥിനിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു'; അധ്യാപകനെ സര്‍വകലാശാല സസ്പെന്‍റ് ചെയ്തു

  ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ് -13 കേസുകള്‍. തിരുവനന്തപുരം റൂറല്‍ - ഒന്ന്, കൊല്ലം സിറ്റി -ഒന്ന്, ആലപ്പുഴ -രണ്ട്, കോട്ടയം -ഒന്ന്, തൃശൂര്‍ റൂറല്‍ -ഒന്ന്, പാലക്കാട് -നാല്, മലപ്പുറം -മൂന്ന്, കോഴിക്കോട് റൂറല്‍ - രണ്ട്, കാസര്‍കോട് -രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.
  Published by:Naveen
  First published: