കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന്(Vadakara Taluk Office) തീയിട്ടതെന്ന് സംശയിക്കുന്നയാള്‍ പൊലീസ്(Police) കസ്റ്റഡിയില്‍Custody). ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. വടകര അലഞ്ഞുതിരിഞ്ഞു നടക്കുന്ന സതീഷാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു.
ഇയാള്‍ക്ക് താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ചോദ്യം ചെയ്യും. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് താലൂക്ക് ഓഫീസിന് തിപിടിക്കുന്നത്. തീപിടിത്തത്തില്‍ ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുെട പത്ത് യൂണീറ്റ് എത്തിയാണ് തീയണച്ചത്.
താലൂക്ക് ഓഫീസിലെ പകുതിയോളം ഫയലുകള്‍ കത്തി നശിച്ചു. ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീ പിടുത്തത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.
നാല് മണിക്കൂര്‍ പരിശ്രമത്തിലാണ് തീയണച്ചത്. താലൂക്ക് ഓഫീസിന് പുറമെ സമീപത്തെ പഴയ ട്രഷറി കെട്ടിടത്തിലും അഗ്നിബാധയുണ്ടായി. ഫയലുകള്‍ പകുതിയിലേറെയും കത്തിയിട്ടുണ്ട്. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു.
പ്രാഥമിക നിഗമനത്തില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് അല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് തീപിടുത്തമുണ്ടായ സ്ഥലത്തെത്തിയ എംഎല്‍എമാരായ കെ.കെ. രമയും ഇ കെ വിജയനും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.