• HOME
  • »
  • NEWS
  • »
  • kerala
  • »
  • വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍

കാറിൽ പോകുകയായിരുന്ന ജോമോനെ ശങ്കരമംഗലത്ത് വച്ച് ചവറ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്

  • Share this:
വടക്കഞ്ചേരി വാഹനാപകടത്തില്‍ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവര്‍ പിടിയില്‍. അപകട സമയത്ത് ബസ് ഓടിച്ചിച്ചിരുന്ന ജോമോൻ പത്രോസിനെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. കാറിൽ പോകുകയായിരുന്ന ജോമോനെ ശങ്കരമംഗലത്ത് വച്ച് ചവറ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു.

അഭിഭാഷകനെ കാണാനായി തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് ജോമോന്‍ പിടിയിലായത്. കാറിൽ ഒപ്പമുണ്ടായിരുന്ന 2 പേരെയും കസ്റ്റഡിയിലെടുത്തു.എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവര്‍.

Also Read-വടക്കഞ്ചേരി അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ അനുവദിച്ചു:പരിക്കേറ്റവര്‍ക്ക് 50000

ടവർ ലൊക്കേഷൻ പിൻതുടർന്നെത്തിയ വടക്കഞ്ചേരി പോലീസ് അറിയിച്ചത് പ്രകാരം ചവറ പോലീസ് ശങ്കരമംഗലത്ത് വച്ച് വാഹനം തടഞ്ഞ് ജോമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറി. പോലീസ് ജോമോനുമായി വടക്കഞ്ചേരിയിലേക്ക് തിരിച്ചു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അപകടത്തെ കുറിച്ച് അന്വേഷിക്കും.
Published by:Arun krishna
First published: