• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവർ ജോമോന്‍ സീറ്റില്‍ ഇരിക്കാതെ നൃത്തം ചെയ്ത വൈറല്‍ വീഡിയോ പൂനെയില്‍ നിന്ന്

ഡ്രൈവർ ജോമോന്‍ സീറ്റില്‍ ഇരിക്കാതെ നൃത്തം ചെയ്ത വൈറല്‍ വീഡിയോ പൂനെയില്‍ നിന്ന്

അതേസമയം ജോമോന്‍റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല

  • Share this:
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങൾ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് മൊഴി. വടക്കഞ്ചേരി അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂനെയില്‍ വെച്ചുള്ളതാണെന്ന് ജോമോന്‍ പോലീസിനോട് പറഞ്ഞു. ബസില്‍ ഈ സമയം യാത്രക്കാര്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ജോമോന്‍റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ജോമോനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.

Also Read-ജോമോന് ബസ് ഓടിക്കാൻ സീറ്റ് വേണ്ട; പഴയ പ്രകടനത്തിന്റെ വീഡിയോ വൈറൽ

സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാൻസ് കളിച്ചാണ് ജോമോൻ ബസോടിക്കുന്നത്. ബസിന്‍റെ ആക്സിലേറ്റർ, ക്ലച്ച്, ബ്രേക്ക് എന്നിവയൊന്നും ഈ സമയം ജോമോന്‍റെ നിയന്ത്രണത്തിലല്ലയെന്നും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.

Also Read-വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം; വിശദ റിപ്പോർ‌ട്ട് ഇന്ന് ഗതാഗത മന്ത്രിക്ക് കൈമാറും

അതേസമയം, വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഗതാഗതമന്ത്രിയ്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഓ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയത്. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്.





അപകടത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
Published by:Arun krishna
First published: