മൊഴി മാറ്റി; വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് വാഹനത്തിലുണ്ടായിരുന്ന യുവതി

അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

news18
Updated: August 3, 2019, 1:25 PM IST
മൊഴി മാറ്റി; വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് വാഹനത്തിലുണ്ടായിരുന്ന യുവതി
അപകടത്തിൽപ്പെട്ട കാർ, ഇൻസെറ്റിൽ ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 3, 2019, 1:25 PM IST
  • Share this:
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി യുവതി.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന വഫ ഫിറോസാണ് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെ ആയിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകന്‍റെ മരണം; അന്വേഷിച്ച് നടപടിയെടുക്കാൻ ഗതാഗതമന്ത്രിയുടെ നിർദേശം

ആദ്യഘട്ടത്തിൽ, ശ്രീറാം അല്ല വാഹനമോടിച്ചതെന്നും താനായിരുന്നു വാഹനമോടിച്ചതെന്നും ആയിരുന്നു വഫ പറഞ്ഞിരുന്നത്. എന്നാൽ, ദൃക്സാക്ഷികൾ ശ്രീറാം വെങ്കിട്ടരാമൻ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ആയിരുന്നു ആദ്യഘട്ടത്തിൽ പൊലീസും പറഞ്ഞിരുന്നത്.

ഇതിനിടയിലാണ് വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് യുവതി മൊഴി നൽകിയത്.

First published: August 3, 2019, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading