ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി
കന്യാസ്ത്രികളുടെ പരാതി മുഖവിലക്കെടുത്താണ് കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കിയത്.
news18
Updated: June 15, 2019, 1:11 PM IST

Bishop Franco Mulakkal arrested
- News18
- Last Updated: June 15, 2019, 1:11 PM IST
കോട്ടയം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. ഇടുക്കിയിലേക്കുളള സ്ഥലംമാറ്റം ആണ് റദ്ദാക്കിയത്. കേസിൽ നിന്ന് ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയതിനെതിരെ കന്യാസ്ത്രീകൾ പരാതി ഉന്നയിച്ചിരുന്നു.
also read: ഡോക്ടർമാരുടെ സമരം; മമതയ്ക്ക് മുന്നറിയിപ്പുമായി എയിംസിലെ ഡോക്ടർമാരും കന്യാസ്ത്രികളുടെ പരാതി മുഖവിലക്കെടുത്താണ് കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കിയത്. ഇടുക്കി വിജിലൻസിലേക്ക് ആയിരുന്നു സ്ഥലംമാറ്റം. ജില്ലക്ക് പുറത്തേക്കുള്ള സ്ഥലംമാറ്റം വിചാരണയെ ബാധിക്കുമെന്നതായിരുന്നു പ്രധാന ആശങ്ക.
കോട്ടയം ഡിസിആർബി ഡിവൈഎസ്പിയായിട്ടാണ് പുതിയ നിയമനം. സുഭാഷ് തന്നെ കേസിന്റെ വിചാരണക്ക് മേൽനോട്ടം വഹിക്കും. കേസന്വേഷണത്തിൽ മേൽനോട്ടം വഹിച്ച കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെ തന്നെ നടന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാനുള്ള സാധ്യത ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം വിവാദമായത്.
also read: ഡോക്ടർമാരുടെ സമരം; മമതയ്ക്ക് മുന്നറിയിപ്പുമായി എയിംസിലെ ഡോക്ടർമാരും