അടിയന്തരാവസ്ഥക്കാലത്ത് ക്രൂരപീഡനത്തിന് ഇരയായ വൈക്കം ഗോപകുമാർ അന്തരിച്ചു

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം

news18
Updated: August 31, 2019, 12:28 PM IST
അടിയന്തരാവസ്ഥക്കാലത്ത് ക്രൂരപീഡനത്തിന് ഇരയായ വൈക്കം ഗോപകുമാർ അന്തരിച്ചു
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം
  • News18
  • Last Updated: August 31, 2019, 12:28 PM IST
  • Share this:
കോട്ടയം: അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂര മർദനത്തിനിരയായവരിൽ പ്രമുഖനായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ആര്‍എസ്എസ് മുന്‍ പ്രചാരകനും ബിജെപി കോട്ടയം ജില്ലാ മുൻ പ്രസിഡന്റും എമര്‍ജന്‍സി വിക്ടിം ആസോസിയേഷന്റെ രക്ഷാധികാരിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അതിക്രൂരമായ പൊലീസ് മർദനത്തിന് വിധേയനായ ഗോപകുമാർ ശിഷ്ടകാലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടാണ് ജീവിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് സ്വവസതിയിൽ.

ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രചാരക് ആയി പ്രവര്‍ത്തിക്കുമ്പോൾ അടിയന്തരാവസ്ഥയെത്തുടർന്ന് 1976 ഓഗസ്റ്റ് 1ന് അറസ്റ്റു ചെയ്യപ്പെട്ടു.ക്യാമ്പിലെത്തിച്ച ഗോപകുമാറിനെ ലിംഗത്തിൽ സൂചി കയറ്റിയതടക്കമുള്ള ക്രൂരമായ മർദനമുറകള്‍ക്ക്‌ രണ്ടാഴ്ചയിലധികം വിധേയനാക്കി. നിരന്തരമായ ഉരുട്ടലില്‍ കാലിന്റെ മുട്ടുചിരട്ടകള്‍ തെന്നിമാറി. 1977 മാര്‍ച്ച് 22 ന് ജയിൽ മോചിതനായ ശേഷം ഗോപകുമാര്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ബിജെപി ജില്ലാ പ്രസിഡന്റായിരിക്കുമ്പോൾ സംസ്ഥാന സര്‍ക്കാറിന്റെ ചെമ്പ് കായല്‍ പദ്ധതിക്കെതിരായി സംഘടിപ്പിച്ച സമരം വലിയ ചര്‍ച്ചയായിരുന്നു.


First published: August 31, 2019, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading