നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Breaking | വൈക്കത്തെ എൻഡിഎ സ്ഥാനാർഥി അജിതാ സാബു കുഴഞ്ഞു വീണു

    Breaking | വൈക്കത്തെ എൻഡിഎ സ്ഥാനാർഥി അജിതാ സാബു കുഴഞ്ഞു വീണു

    വെച്ചൂർ അംബികാ മാർക്കറ്റിൽ പ്രചരണത്തിനിടയിൽ ആണ് സംഭവം.

    ajitha sabu

    ajitha sabu

    • Share this:
      കോട്ടയം; വൈക്കം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി അജിതാ സാബു കുഴഞ്ഞു വീണു. വെച്ചൂർ അംബികാ മാർക്കറ്റിൽ പ്രചരണത്തിനിടയിൽ ആണ് സംഭവം. ഇന്നു വൈകിട്ടോടെയാണ് പ്രചരണത്തിനിടെ അജിതാ സാബു കുഴഞ്ഞു വീണത്. ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് അജിതയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      1996 ൽ വൈക്കത്ത് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച സി. എ തങ്കച്ചന്‍റെ മകളാണ് അജിതാ സാബു. പാട്ടുകാരൻ കൂടിയായ പിതാവിന്‍റെ പാട്ടു കേട്ടാണ് അജിതയും പാടാൻ തുടങ്ങിയത്. 2000 മുതൽ 2010 വരെ ഏറ്റുമാനൂരിൽ നിന്ന് യു ഡി എഫില്‍ ടിക്കറ്റില്‍ ജയിച്ച് ജില്ലാ പഞ്ചായത്തംഗവും പ്രസിഡന്‍റുമായിരുന്നു അജിത. പാട്ടിലൂടെയും വോട്ടർമാരുടെ മനസിലിടം തേടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അജിത പ്രചാരണം നടത്തി വന്നത്.

      വൈക്കം മണ്ഡലത്തിൽ ഏതു മുന്നണി ജയിച്ചാലും വനിതാ പ്രതിനിധി നിയമസഭയിലെത്തുമെന്ന പ്രത്യേകതയുണ്ട്. മൂന്നു മുന്നണികളിലും വനിതകൾ മത്സരിക്കുന്ന ഏക മണ്ഡലമാണ് വൈക്കം. നിലവിലെ എം എൽ എ കൂടിയായ സി. കെ. ആശ (സി പി ഐ), ഡോ. പി. ആർ. സോന (കോൺഗ്രസ്), അജിതാ സാബു (ബി ഡി ജെ എസ്) എന്നിവരാണു മത്സരരംഗത്തുള്ളത്.

      വൈക്കം നിയോജകമണ്ഡലത്തിലെ എന്‍. ഡി. എ സ്ഥാനാര്‍ത്ഥി അജിത സാബു റിട്ടേണിംഗ് ഓഫീസറായ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുന്‍പാകെ മാർച്ച് 20ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചുകൊണ്ടാണ് പ്രചരണത്തിൽ സജീവമായത്. നാമനിർദേശ പത്രിക സമർപ്പിക്കാൻ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വിനൂബ് വിശ്വം, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണന്‍, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ലതീഷ്, യുവജനസേന ജില്ല വൈസ് പ്രസിഡന്റ് ശങ്കര്‍ദാസ് വൈക്കം, ബി.ജെ.പി ജില്ലാ സെക്രട്ടറി ലേഖ അശോകന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ.മഹേഷ്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി.ശിവദാസ്, ബിജെപി ടൗണ്‍ പ്രസിഡന്റ് കെ.ആര്‍.രാജേഷ്, ടൗണ്‍ ജനറല്‍ സെക്രട്ടറി പി.എസ്.സാബു, കൗണ്‍സിലര്‍മാരായ ഒ.മോഹനകുമാരി, ഗിരിജാ കുമാരി, മഹിളാമോര്‍ച്ച മണ്ഡലം മണ്ഡലം പ്രസിഡന്റ് അമ്ബിളി, അഡ്വ.അജിത് ബാബു തുടങ്ങിയവര്‍ ഒപ്പമെത്തിയിരുന്നു.

      Updating...
      Published by:Anuraj GR
      First published: