• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആത്മാഭിമാനമുള്ളവർ ഇങ്ങനെ ചെയ്യില്ല;ദീപയും ശ്രീചിത്രനും തെറ്റ് ഏറ്റു പറയണമെന്ന് വൈശാഖൻ

ആത്മാഭിമാനമുള്ളവർ ഇങ്ങനെ ചെയ്യില്ല;ദീപയും ശ്രീചിത്രനും തെറ്റ് ഏറ്റു പറയണമെന്ന് വൈശാഖൻ

  • Last Updated :
  • Share this:
    തൃശ്ശൂർ : കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്തിനും എം.ജെ. ശ്രീചിത്രനുമെതിരെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. സാഹിത്യരംഗത്ത് ഇത്തരത്തിലൊരു ചോരണം ആദ്യമാണെന്നും ദീപയും ശ്രീചിത്രനും കലേഷിനോട് തെറ്റ് ഏറ്റു പറയണമെന്നും ന്യൂസ്18 നോട് സംസാരിക്കവെ വൈശാഖൻ വ്യക്തമാക്കി. ആത്മാഭിമാനമുള്ള എഴുത്തുകാരൻ ഇങ്ങനെ ചെയ്യില്ല.എഴുത്തുകാർക്കും സാംസ്കാരിക നായകർക്കും അപമാനമാണ് വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

    കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്തിനെയും ശ്രീചിത്രനെയും ഒരു പോലെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടായിരുന്നു സാഹിത്യ അക്കാഡമി പ്രസിഡന്റിന്റെ പ്രതികരണം. കലേഷിനോട് മാപ്പു പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം തീരില്ല. തെറ്റ് സമ്മതിച്ചു കൊണ്ടുള്ള വ്യക്തമായ മറുപടിയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

    കെ സുരേന്ദ്രന് പിന്തുണയുമായി കെപിസിസി നിര്‍വാഹക സമിതി അംഗം

    ദീപാ നിശാന്തും ശ്രീചിത്രനും പ്രതീക്ഷകളായിരുന്നു. ഉത്തരവാദിത്തമുള്ള അധ്യാപികയെന്ന വിശ്വാസത്തിലാകാം എ കെ പി സി ടി എ ദീപ നൽകിയ കവിത പ്രസിദ്ധീകരിച്ചത്. പുതിയ ചെറുപ്പക്കാർക്ക് ഇതൊരു പാഠമാകണമെന്നും വൈശാഖൻ വ്യക്തമാക്കി.

    First published: