തന്‍റെ കാലത്തും മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു; വൈശാലി ഫെയിം സുപർണ

കാസ്റ്റിംഗ് കൗച്ച് ദുഃഖകരമാണെന്നും അവ‍ർ പറഞ്ഞു.

News18 Malayalam | news18
Updated: November 10, 2019, 9:33 PM IST
തന്‍റെ കാലത്തും മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു; വൈശാലി ഫെയിം സുപർണ
വൈശാലി സിനിമയിൽ സുപർണ ആനന്ദ്
  • News18
  • Last Updated: November 10, 2019, 9:33 PM IST
  • Share this:
ന്യൂഡൽഹി: മലയാള സിനിമയിൽ തന്‍റെ കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നുവെന്ന് വൈശാലി ഫെയിം സുപർണ ആനന്ദ്. ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അവസരം ലഭിച്ചാൽ മലയാളത്തിൽ ഇനിയും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അവർ വ്യക്തമാക്കി.

ഇപ്പോഴത്തെ പ്രായത്തിന് അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഇതുവരെ പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, 30 വർഷത്തിനു ശേഷവും മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നെന്നും അവർ പറഞ്ഞു.

ഒന്നാമനായി മമ്മൂട്ടി; 'വൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തന്‍റെ കാലത്തും മലയാളസിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. കാസ്റ്റിംഗ് കൗച്ച് ദുഃഖകരമാണെന്നും അവ‍ർ പറഞ്ഞു. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമയെന്നും സിനിമയിലെ വനിതാകൂട്ടായമകളെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ചും സിനിമയിലെ പുരുഷ മേധാവിത്വത്തെക്കുറിച്ചും സുപർണ മനസു തുറന്നു.
First published: November 10, 2019, 9:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading